തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരിപാടികളിൽ പങ്കെടുത്തവരുടെ കറുത്ത മാസ്‌ക് മാറ്റിച്ച സംഭവത്തിൽ നാല് ജില്ല എസ്‌പിമാരോട് വിശദീകരണം തേടി ഡിജിപി അനിൽകാന്ത്. കണ്ണൂർ, കോഴിക്കോട്, കോട്ടയം, തൃശൂർ എന്നീ ജില്ലകളിലെ എസ്‌പിമാരോടാണ് വിശദീകരണം തേടിയത്. മുഖ്യമന്ത്രിയുടെ പരിപാടികളില്‍ കറുപ്പ് മാസ്‌ക് മാറ്റിച്ച സംഭവം വന്‍ വിവാദത്തിനിടയാക്കിയിരുന്നു.
ഇതോടെ, കറുത്ത മാസ്‌കിന് വിലക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. വ്യാപക പ്രതിഷേധം ഉയർന്നതോടെ തിങ്കളാഴ്‌ചയാണ് കറുപ്പ് മാസ്‌കിനുള്ള അപ്രഖ്യാപിത നിരോധനം പൊലീസ് പിൻവലിച്ചത്. സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷം പ്രതിഷേധവുമായി തെരുവിലിറങ്ങിയതിന് പിന്നാലെയാണ് കറുപ്പ് മാസ്‌കിനും വസ്ത്രത്തിനും ഞായറാഴ്‌ച മുതൽ മുഖ്യമന്ത്രിയുടെ പരിപാടികളില്‍ പൊലീസ് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയത്.
Content Highlights: DGP seeks explanation from SPs over black mask removal at CM's events
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !