മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ വച്ച് നടന്ന പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ എഫ്‌ഐആര്‍ പുറത്ത്. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്ന എഫ്‌ഐആര്‍ ആണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് എടുത്തിരിക്കുന്നത്. രാഷ്ട്രീയ വൈരാഗ്യത്താല്‍ കൊലപ്പെടുത്താനാണ് ശ്രമിച്ചത്. കൊല്ലാനായി ഗൂഢാലോചന നടത്തിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു. നിന്നെ ഞങ്ങള്‍ വച്ചേക്കില്ല എന്ന് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് ആക്രോശിച്ചു എന്നും എഫ്‌ഐആറിലുണ്ട്.
മുഖ്യമന്ത്രിയുടെ ഗണ്‍മാന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വലിയതുറ പോലീസ് സ്‌റ്റേഷനില്‍ ഇന്നലെ രാത്രി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഗൂഢാലോചന, വധശ്രമം, എയര്‍ക്രാഫ്റ്റ് നിയമങ്ങള്‍ എന്നിവ അനുസരിച്ചാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രാഷ്ട്രീയ വൈരാഗ്യത്താല്‍ മുഖ്യമന്ത്രിയെ കൊല്ലണമെന്ന ഗൂഢാലോചനയിലാണ് മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ കയറിയതെന്ന് പോലീസ് വ്യക്തമാക്കുന്നു. ക്രൂ മെമ്പര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയും സീറ്റ് ബെല്‍റ്റ് ധരിക്കാതെയും വിമാനം ലാന്‍ഡ് ചെയ്ത ഉടനെ ചാടി എണീറ്റ് മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിയുടെ അടുക്കലേക്ക് പ്രവര്‍ത്തകര്‍ പാഞ്ഞടുക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. 20 എ എന്ന നമ്പറിലുള്ള സീറ്റിലാണ് മുഖ്യമന്ത്രി ഇരുന്നത്. പ്രതിഷേധക്കാരെ തടഞ്ഞ മുഖ്യമന്ത്രിയുടെ ഗണ്‍മാനെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു എന്നും എഫ്.ഐ.ആറിലുണ്ട്.
വിമാനത്തിനുള്ളില്‍ വെച്ച് ശാരീരികമായും വാക്കുകള്‍ കൊണ്ടും ഒരാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്ന് വ്യക്തമായാല്‍ ഷെഡ്യൂള്‍ 6 പ്രകാരം ഒരു വര്‍ഷം കഠിനതടവോ, അഞ്ചുലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ അനുഭവിക്കേണ്ടി വരും. ഇത്തരത്തില്‍ വാക്കുകളാല്‍ മറ്റ് യാത്രക്കാരെ ഉപദ്രവിക്കുന്നവരെ മൂന്ന് മാസം വിമാനയാത്രയില്‍ നിന്ന് വിലക്കാം. മറ്റുള്ളവരെ ശാരീരികമായി ഉപദ്രവിക്കുന്നവരെ ആറ് മാസവും വിലക്കാം. ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് റൂള്‍ പ്രകാരം വിമാനത്തില്‍, ഒരാളും മറ്റാരെയും ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്നതിന് വിലക്കുണ്ട്.
Content Highlights: 'We will not leave you,' he shouted; FIR filed against Chief Minister
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !