കോഴിക്കോട്: പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിന് നേരെ ബോംബേറ്. പേരാമ്പ്ര മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. ഓഫീസിന്റെ ജനൽച്ചില്ലുകളും വാതിലുകളും പൂർണമായും തകർന്നു. രാത്രി ഒരു മണിയോടെയായിരുന്നു സംഭവം.
ഇന്നലെ സംസ്ഥാനത്ത് പരക്കെ സി പി എം- കോൺഗ്രസ് സംഘർഷമുണ്ടായി. കെ പി സി സി ആസ്ഥാനമടക്കമുള്ള കോൺഗ്രസ് ഓഫീസുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് കരിദിനം ആചരിക്കും.
സംഘർഷങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി അതീവ ജാഗ്രതയ്ക്ക് ഡി ജി പി നിർദേശം നൽകിയിട്ടുണ്ട്. പ്രശ്നങ്ങളുണ്ടായ ഇടങ്ങളിൽ പരമാവധി പൊലീസുകാരെ വിന്യസിക്കാനാണ് നിർദേശം. പൊലീസ് ആസ്ഥാനത്തിന്റെ സുരക്ഷ വർദ്ധിപ്പിച്ചു.
Content Highlights: Widespread violence in the state; Bomber targets Kozhikode Congress office
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !