'ജയിക്കാനായി തോറ്റവര്‍ക്കൊപ്പം' എസ്.എസ്.എല്‍.സി തോറ്റവര്‍ക്ക് വിനോദയാത്രയുമായി ഒരു പഞ്ചായത്ത്

0
'ജയിക്കാനായി തോറ്റവര്‍ക്കൊപ്പം' എസ്.എസ്.എല്‍.സി തോറ്റവര്‍ക്ക് വിനോദയാത്രയുമായി ഒരു പഞ്ചായത്ത് | 'With the losers to win' A panchayat with a tour of the SSLC losers
എസ്എല്‍സി പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥികളുടെ മാനസിക പിരിമുറുക്കം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ വിനോദയാത്രാ പദ്ധതിയുമായി ഒരു പഞ്ചായത്ത്. മലപ്പുറം ജില്ലയിലെ  മാറാക്കര പഞ്ചായത്താണ് ഇത്തരമൊരു പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

മാനസികപിരിമുറുക്കവും നിരാശാബോധവും കുറയ്ക്കാന്‍ പ്രത്യേക ഗെയിമുകളും ഒരുക്കും.വിനോദയാത്രയ്ക്ക് കൊണ്ടുപോകുന്ന കുട്ടികളുടെ പേര് വിവരങ്ങളോ ചിത്രമോ പരസ്യപ്പെടുത്തില്ല.

‘ജയിക്കാനായി തോറ്റവര്‍ക്കൊപ്പം’ എന്ന പേരിലാണ് പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്. പരീക്ഷയില്‍ പരാജയപ്പെട്ട കുട്ടികളെയും കൊണ്ട് ഒരു ദിവസത്തെ വിനോദയാത്രയാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. വെങ്ങാടുള്ള വാട്ടര്‍തീം പാര്‍ക്കിലേക്കാണ് യാത്ര. വിദ്യാര്‍ത്ഥികള്‍ക്ക് മനഃശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ കൗണ്‍സലിങ് ലഭ്യമാക്കും.

വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തിലാണ് കുട്ടികള്‍ ആരോക്കെയാണെന്ന് കണ്ടെത്തുക. 20 വാര്‍ഡുകളാണ് മാറാക്കര പഞ്ചായത്തിലുള്ളത്. 

മാറാക്കര പഞ്ചായത്തിലുള്ള കുട്ടികള്‍ക്കു മാത്രമാണ് അവസരം. 'പരാജയത്തില്‍നിന്ന് തുടങ്ങിയവരാണ് ചരിത്രത്തിലെ വലിയ വിജയികള്‍' എന്നതാണ് പദ്ധതിയുടെ പ്രമേയമെന്ന് പ്രസിഡന്റ് ടി.പി. സജ്‌ന, വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട് എന്നിവര്‍ പറഞ്ഞു.
Content Highlights: 'With the losers to win' A panchayat with a tour of the SSLC losers
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !