മന്ത്രി വീണയുടെ അശ്ലീല വിഡിയോ നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടു: പരാതിയുമായി യുവതി

മന്ത്രി വീണയുടെ അശ്ലീല വിഡിയോ നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടു: പരാതിയുമായി യുവതി | Minister asked to produce pornographic video of Veena: Woman with complaint

ക്രൈം നന്ദകുമാറിനെതിരെ ഗുരുതര ആരോപണവുമായി സഹപ്രവര്‍ത്തക. തന്നോട് ക്രൈം നന്ദകുമാര്‍ പലതവണ മോശമായി പെരുമാറിയെന്നും അശ്ലീല വിഡിയോ നിര്‍മിക്കാന്‍ ആവശ്യപ്പെട്ടുവെന്നും പരാതിക്കാരി പറയുന്നു .

'എന്നോട് പലവട്ടം മോശമായി സംസാരിച്ചിട്ടുണ്ട്. മന്ത്രി വീണാ ജോര്‍ജിന്റെ നഗ്ന വിഡിയോ തയാറാക്കാന്‍ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് വിസമ്മതിക്കുകയും, ഇക്കാര്യം സഹപ്രവര്‍ത്തകരോട് തുറന്ന് പറയുകയും ചെയ്തു. ഇതോടെ നന്ദകുമാര്‍ വാട്ട്‌സ് ആപ്പ് വഴി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് കമ്മീഷ്ണര്‍ ഓഫീസില്‍ പരാതി നല്‍കുകയുമായിരുന്നു'- പരാതിക്കാരി പറഞ്ഞു.

സഹപ്രവര്‍ത്തകയുടെ പീഡനപരാതിയില്‍ ക്രൈം നന്ദകുമാര്‍ അറസ്റ്റിലായി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ഐപിസി സെക്ഷന്‍ 506, 509 വകുപ്പ് പ്രകാരവും എസ്‌സിഎസ്ടി ആക്‌ട് പ്രകാരവുമാണ് അറസ്റ്റ്. ഇയാളുടെ ഓഫീസില്‍ റെയ്ഡ് നടക്കുകയാണ്. സ്ത്രീയെ അപമാനിക്കല്‍, സ്ത്രീയെ പരസ്യമായ സ്ഥലത്ത് വച്ച്‌ ചീത്ത വിളിക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ലൈംഗിക ചുവയോടെ സംസാരിച്ചതിനും കേസെടുത്തിട്ടുണ്ട്.


അശ്ലീല വീഡിയോ ഉണ്ടാക്കാന്‍ യുവതിയെ പ്രേരിപ്പിച്ചു, ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

കൊച്ചി: അശ്ലീലദൃശ്യം നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചെന്ന മുന്‍ ജീവനക്കാരിയുടെ പരാതിയില്‍ ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍.

എറണാകുളം നോര്‍ത്ത് പൊലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. പട്ടികജാതി - പട്ടിക വര്‍ഗ പീഡന നിരോധനനിയമപ്രകാരമാണ് അറസ്റ്റ്.

ഇന്ന് രാവിലെ എട്ടുമണിയോടെ ചേരാനെല്ലൂരിലെ വീട്ടില്‍ വച്ചാണ് നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അതിന് പിന്നാലെ കലൂര്‍ ദേശാഭിമാനി റോഡിലെ നന്ദകുമാറിന്റെ ഓഫീസിലും പൊലീസ് പരിശോധന നടത്തി. ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.

അശ്ലീലദൃശ്യം നിര്‍മ്മിക്കാന്‍ കൂട്ടുനില്‍ക്കാത്തതിനെ തുടര്‍ന്ന് നന്ദകുമാര്‍ മാനസികമായി പീഡിപ്പിച്ചതായും തുടര്‍ന്ന് സ്ഥാപനം വിടുകയായിരുന്നെന്നും കാക്കനാട് സ്വദേശിയായ യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

നേരത്തെ മന്ത്രി വീണാ ജോര്‍ജിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് ക്രൈം നന്ദകുമാറിനെ കാക്കനാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Content Highlights: Minister asked to produce pornographic video of Veena: Woman with complaint
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

Previous Post Next Post

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മീഡിയവിഷൻ ലൈവിന്റേതല്ല.