റായ്പുർ: കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്തെന്ന് കേസിൽ സീ ന്യൂസ് അവതാരകൻ രോഹിത് രഞ്ജൻ പോലീസ് കസ്റ്റഡിയിൽ. ഛത്തീസ്ഡ് പോലീസ് ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള വീട്ടിലെത്തിയാണ് രോഹിതിനെ കസ്റ്റഡിയിലെടുത്തത്.
അതേസമയം, രാഹുലിന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ച ബിജെപി എംപിമാരായ രാജ്യവർധൻ സിംഗ് റാത്തോറിനും സുബ്രത് പഥക്കിനും എതിരെ കേസെടുത്തിട്ടുണ്ട്.
ഛത്തീസ്ഗഡിലെ ബിലാസ്പുരിലാണ് എംപിമാർക്കും മറ്റു മൂന്നുപേർക്കുമെതിരേ കേസ് നൽകിയതെന്ന് പാർട്ടി വക്താവ് പവൻ ഖേര പറഞ്ഞു. ഡൽഹിയിലും ജാർഖണ്ഡിലും മഹാരാഷ്ട്രയിലും മധ്യപ്രദേശിലും രാജസ്ഥാനിലും ഉത്തർപ്രദേശിലും ഇവർക്കെതിരേ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിനെതിരേ വ്യാജപ്രചാരണം നടത്തിയ നേതാക്കൾക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് ബിജെപി അധ്യക്ഷൻ ജെ.പി. നദ്ദയ്ക്ക് കോൺഗ്രസ് നേതാവ് ജയറാം രമേശ് കത്ത് നൽകിയിരുന്നു. ഓഫിസ് ആക്രമണത്തിലെ രാഹുലിന്റെ പ്രതികരണമാണ് തെറ്റായി പ്രചരിപ്പിച്ചത്. തന്റെ ഓഫീസ് ആക്രമിച്ച കുട്ടികളോട് വിരോധമില്ലെന്നും അവരോട് ക്ഷമിക്കുന്നതായും രാഹുൽ പറഞ്ഞത് ഉദയ്പുർ സംഭവത്തിലാണെന്നായിരുന്നു ബിജെപി പ്രചരിപ്പിച്ചത്.
Content Highlights: False propaganda against Rahul Gandhi; Channel anchor in police custody
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !