കോഴിക്കോട്: കോഴിക്കോട് മര്‍ക്കസ് കോംപ്ലക്‌സിലെ ബുക്ക് സ്റ്റാളില്‍ തീപിടുത്തം. കോംപ്ലക്‌സിലെ നാലാം നിലയിലെ ബുക്ക് സ്റ്റാളിലാണ് തീപിടുത്തമുണ്ടായത്.
ബാറ്ററി ഷോര്‍ട്ടായതാണെന്നാണ് പൊലീസ് പറയുന്നത്. വലിയ രീതിയില്‍ തീ ആളി പടര്‍ന്നിട്ടുണ്ടായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ രണ്ട് യൂണിറ്റുകള്‍ എത്തി തീ അണയ്ക്കുകയായിരുന്നു. തീപിടുത്തത്തില്‍ ആളപായമില്ല .
11 മണിയോടെയാണ് തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. മര്‍ക്കസ് പള്ളിയോട് ചേര്‍ന്നാണ് കോംപ്ലക്‌സ് സ്ഥിതി ചെയ്യുന്നത്. കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് കടകളിലെ ആളുകളാണ് തീ പടരുന്ന വിവരം ഫയര്‍ ഫോഴ്‌സിനെ അറിയിച്ചത്.
Content Highlights: Fire breaks out at Marcus Koplex in Kozhikode
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !