കൊല്ലം: ആയൂർ മാർത്തോമ്മാ കോളജിൽ നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിച്ചു പരിശോധിച്ചെന്ന കേസിൽ രണ്ട് അധ്യാപകർ അറസ്റ്റിൽ. നീറ്റ് പരീക്ഷയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഡോ. പ്രിജി കുര്യൻ ഐസക്, എൻ.ടി.എ നിരീക്ഷകൻ ഡോ. ഷംനാദ് എന്നിവരാണ് അറസ്റ്റിലായത്. അടിവസ്ത്രം അഴിച്ചു പരിശോധിക്കാൻ നിർദേശം നൽകിയത് അറസ്റ്റിലായ അധ്യാപകരാണെന്ന് പൊലീസ് അറിയിച്ചു.
നീറ്റ് കൊല്ലം ജില്ലാ കോർഡിനേറ്റർ ശേഖരിച്ച വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ രണ്ട് അധ്യാപകരെ ചടയമംഗലം പൊലീസ് സ്റ്റേഷനിലേക്ക് അന്വേഷണ സംഘം ഇന്നലെ വിളിച്ചു വരുത്തിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അർധരാത്രിയോടെയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജിയിലെ അധ്യാപകനാണ് ഡോ. പ്രിജി കുര്യൻ ഐസക്. മറ്റൊരു കോളജിൽ നിന്ന് ആയൂർ മാർത്തോമ്മാ കോളജിലെത്തിയ എൻ.ടി.എ നിരീക്ഷകനാണ് ഡോ. ഷംനാദ്.
നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവത്തിൽ അഞ്ച് വനിതാ ജീവനക്കാർ റിമാൻഡിലാണ്. ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജിയിലെ രണ്ടു ജീവനക്കാരും പരീക്ഷാ ഏജൻസിയിലെ മൂന്നു പേരുമാണ് റിമാൻഡിലുള്ളത്. നാല് സ്ത്രീകളാണ് കുട്ടികളെ വസ്ത്രമഴിപ്പിച്ച് പരിശോധിച്ചതെന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോൾ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
Content Highlights: Two teachers were arrested in the case of undressing the students


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !