തിരുവനന്തപുരം: പായ്ക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് അല്ലാത്ത ഉല്‍പ്പന്നങ്ങള്‍ക്കും ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെ സപ്ലൈകോയില്‍ അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിച്ചു.16 ധാന്യങ്ങള്‍ക്ക് അഞ്ചുശതമാനം ജിഎസ്ടി ഏര്പ്പെടുത്തിയതോടെഅരി ഒഴികെയുള്ള ധാന്യങ്ങള്‍ക്ക് 1.60 രൂപ മുതല്‍ 6.06 രൂപ വരെ വില വര്‍ധിച്ചു.
ജിഎസ്ടി ഉള്‍പ്പെടുത്തി ഭേദഗതി ചെയ്ത വിലവിവരപ്പട്ടികയുടെ ഉത്തരവിലാണ് വില വര്‍ധന പ്രതിഫലിച്ചത്. അതേസമയം സബ്സിഡി ധാന്യങ്ങള്‍ക്ക് ഇപ്പോള്‍ വില വര്‍ധിപ്പിച്ചിട്ടില്ല.
ജിഎസ്ടി ഉള്‍പ്പെടുത്തിയെങ്കിലും സബ്സിഡി ധാന്യങ്ങളുടെ വില തത്ക്കാലം നിലനിര്‍ത്തി. ഇത് മാസം 25 കോടി രൂപയുടെ ബാധ്യത ഉണ്ടാക്കുമെന്ന് സപ്ലൈകോ സര്‍ക്കാരിനെ അറിയിച്ചു.
Content Highlights: Supplyco hikes prices of essentials


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !