മാധ്യമം പത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് താന്‍ യു.എ.ഇ. ഭരണാധികാരിക്ക് കത്തെഴുതിയിട്ടില്ലന്ന് കെ ടി ജലീല്‍ വ്യക്തമാക്കി. സ്വപ്‌നാ സുരേഷ് പറയുന്നത് വസ്തുത വിരുദ്ധമാണ്. കോവിഡ് കാലത്ത് ഗള്‍ഫ് നാടുകളില്‍ ചികല്‍സ കിട്ടാതെ മരിച്ചയാളുകളുടെ പടം വച്ച് മുന്‍ പേജില്‍ മാധ്യമം പത്രം ഒരു ഫീച്ചര്‍ ചെയ്തു. ആ വിവരങ്ങള്‍ ശരിയാണോ, അങ്ങിനെ ഗള്‍ഫ് നാടുകളില്‍ ചികല്‍സ കിട്ടാതെ ആളുകള്‍ മരിച്ചിട്ടുണ്ടായിരുന്നോ എന്നറിയാന്‍ ദുബായ് കോണ്‍സല്‍ ജനറലിന് താന്‍ തന്റെ പേഴ്‌സണല്‍ മെയില്‍ ഐ ഡിയില്‍ നിന്ന് കത്തയിച്ചിരുന്നു. പാര്‍ട്ടിയുടെയോ സര്‍ക്കാരിന്റെയോ അനുമതി ഇല്ലാതെയാണ് അത് ചെയ്തതെന്നും കെ ടി ജലീല്‍ വ്യക്തമാക്കി.
ഈ കത്ത് ഒരു വാട്‌സ് ആപ്പ് മെസേജായി കോണ്‍സല്‍ ജനറലിന്റെ പി ആര്‍ ഒ എന്ന നിലയില്‍ സ്വപ്‌നക്കും അയച്ചിരുന്നു. ഇനി മാധ്യമം പത്രം നിരോധിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ആ വാട്‌സ് ആപ്പ് ചാറ്റ് അവര്‍ പുറത്ത് വിടട്ടേയെന്നും കെ ടി ജലീല്‍ പറഞ്ഞു. തന്റെ ഫോണിലെ വാട്‌സ് ആപ്പ് മെസേജുകള്‍ എല്ലാം എന്‍ ഐ എ വീണ്ടുടുത്തിട്ടുള്ളതാണ്. അവര്‍ എല്ലാം പരിശോധിക്കുകയും ചെയ്തതാണ്.
തനിക്ക് വിദേശത്തോ സ്വദേശത്തോ യാതൊരു ബിസിനസ് സംരഭംങ്ങളുമില്ല. യാതൊരുഅനധികൃത നിക്ഷേപങ്ങളും തനിക്കില്ല. നികുതി അടക്കാത്ത ഒറ്റപ്പൈസ പോലും തന്റെ അടുത്തില്ലന്നും കെ ടി ജലീല്‍ വ്യക്തമാക്കി. യൂത്ത് ലീഗ് സെക്രട്ടറിയായിരുന്നപ്പോള്‍ കുറച്ചുകാലം ഒരു ട്രാവല്‍ ഏജന്‍സി നടത്തിയരുന്നു. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ അത് അടച്ചുപൂട്ടുകയും ചെയ്തായും കെ ടി ജലീല്‍ പറഞ്ഞു.
Content Highlights: He did not ask for ban on media, sent email to Consul General to ascertain truth of news: KT Jalil


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !