തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികള്‍ സുതാര്യമാക്കുന്നതിന് പുതിയ സംവിധാനമൊരുക്കിയാതായി മന്ത്രി മുഹമ്മദ് റിയാസ്.
'തൊട്ടറിയാം PWD' എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്. ഇത് എങ്ങനെ പ്രവര്‍ത്തിപ്പിക്കണം എന്നതിനെ കുറിച്ച് നിയമസഭയില്‍ വെച്ച് എംഎല്‍എമാര്‍ക്കായി ക്ലാസ് സംഘടിപ്പിച്ചു. ടെക്നോളജിയുടെ ഉപയോഗത്തിലൂടെ പ്രവൃത്തികള്‍ വേഗത്തിലും സുതാര്യമായും നടപ്പിലാക്കാനുള്ള വകുപ്പിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ സംവിധാനമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.
മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ്:
എംഎല്‍എമാര്‍ തൊട്ടറിഞ്ഞു..
ഇനി ജനങ്ങളിലേക്ക് 'തൊട്ടറിയാം PWD'
പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികള്‍ ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിശോധിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് 'തൊട്ടറിയാം PWD'.
നിയമസഭയില്‍ വെച്ച് എംഎല്‍എമാര്‍ക്കായി ഇതിന്റെ പ്രവര്‍ത്തന രീതിയെ കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു. തൊട്ടറിയാം PWD എന്താണെന്നും എങ്ങനെയൊക്കെ ഇതിന്റെ ഉപയോഗം ഗുണകരമാകും എന്നും വിശദമായി തന്നെ ജനപ്രതിനിധികള്‍ക്ക് ക്ലാസിലൂടെ മനസ്സിലാക്കാന്‍ സാധിച്ചു. സംശയങ്ങള്‍ ചോദിച്ചും നിര്‍ദ്ദേശങ്ങള്‍ പങ്കുവച്ചും ഭൂരിപക്ഷം എംഎല്‍എമാരും ക്ലാസില്‍ പങ്കുകൊണ്ടു.
കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികള്‍ കൂടുതല്‍ സുതാര്യമാക്കുന്ന 'തൊട്ടറിയാം PWD' എന്ന പുതിയ സംവിധാനത്തെ ഭരണ പ്രതിപക്ഷ ഭേദമന്യേ എല്ലാ എംഎല്‍എമാരും സ്വാഗതം ചെയ്തതിന് പ്രത്യേക നന്ദി.
ടെക്നോളജിയുടെ ഉപയോഗത്തിലൂടെ പ്രവൃത്തികള്‍ വേഗത്തിലും സുതാര്യമായും നടപ്പിലാക്കാനുള്ള വകുപ്പിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ സംവിധാനം. ജനങ്ങള്‍ക്ക് അവരുടെ നാട്ടിലെ പ്രവൃത്തികള്‍ വിലയിരുത്താനും പരാതികള്‍ പറയാനും, എംഎല്‍എമാര്‍ക്ക് അവരുടെ മണ്ഡലത്തിലെ പ്രവൃത്തികള്‍ ഏത് സമയത്തും ലോകത്തിന്റെ ഏത് കോണിലിരുന്നും പരിശോധിക്കാനും സാധിക്കും. മന്ത്രി ഓഫീസില്‍ നിന്നും ഈ സോഫ്റ്റ്‌വെയര്‍ സംവിധാനത്തിലൂടെ കേരളത്തിലെ എല്ലാ പൊതുമരാമത്ത് പ്രവൃത്തികളും പരിശോധിക്കാനും പരാതികള്‍ പരിഹരിക്കാന്‍ ഇടപെടുവാനും കഴിയും.
ഉദ്യോഗസ്ഥരില്‍ നന്നായി പ്രവര്‍ത്തിക്കുന്നവരാണ് ഭൂരിപക്ഷവും.എന്നാല്‍ അലസന്മാരും,തെറ്റായ പ്രവണതകളുള്ളവരുമുണ്ട്.അവയൊക്കെ വേഗത്തില്‍ നേരിട്ട് കണ്ടെത്തി തിരുത്തുവാനും ഈ പുതിയ സംവിധാനത്തിലൂടെ സാധിക്കും.
എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെ വകുപ്പിന്റെ പ്രവൃത്തികള്‍ മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്.
'ജനങ്ങള്‍ കാഴ്ച്ചക്കാരല്ല,കാവല്‍ക്കാരാണ്'
ഈ കാഴ്ച്ചപ്പാട് തുടക്കത്തില്‍ തന്നെ സമൂഹവുമായി പങ്ക് വെച്ചിരുന്നു.
വകുപ്പിനെ തൊട്ട് കൊണ്ട് വിമര്‍ശിക്കുവാന്‍ 'തൊട്ടറിയാം PWD' നിങ്ങളെ സഹായിക്കുമെന്ന് MLAമാരോട് പരിപാടിയില്‍ ഞാന്‍ തമാശക്കാണെങ്കിലും സൂചിപ്പിച്ചിരുന്നു.
പറഞ്ഞത് തമാശക്കാണെങ്കിലും അത് വസ്തുതയാണെന്ന് നന്നായി അറിയാം.
വകുപ്പുമായി ബന്ധപ്പെട്ട ഒരു ചെറിയ കാര്യം പോലും ഇതിലൂടെ എല്ലാവരും അറിയും.
ചെറിയ പോരായ്മ പോലും ഇതിലൂടെ ചൂണ്ടികാട്ടാനാകും. അതില്‍ തെല്ലും പ്രയാസമില്ല, വകുപ്പിന് ഒന്നും മറച്ചുവെക്കാനില്ല.
എല്ലാം എല്ലാവരും അറിയണം. പോരായ്മകള്‍ ചൂണ്ടികാട്ടണം. തിരുത്തേണ്ടത് തിരുത്തും.
സുതാര്യത വര്‍ദ്ധിപ്പിക്കുന്നത് വകുപ്പിനെ ജനങ്ങളുടെ പിന്തുണയാല്‍ കൂടുതല്‍ പുരോഗതിയില്‍ എത്തിക്കും.
'തൊട്ടറിയാം PWD'
Content Highlights: Minister Riaz with new technology to make the works of Public Works Department transparent


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !