റിയാദ്: മലയാളി റിയാദില്‍ താമസസ്ഥലത്ത് നിര്യാതനായി. മലപ്പുറം കോട്ടക്കല്‍ ദര്‍ശനം ഒതുക്കുങ്ങല്‍ സ്വദേശി ചോലക്കാട് വീട്ടില്‍ ബാബുരാജ് (52) ആണ് മരിച്ചത്. റിയാദ് സുലൈയിലെ നാദക് കമ്പനിയില്‍ 10 വര്‍ഷമായി ജീവനക്കാരനാണ് ബാബുരാജ്.
പിതാവ്: വേലായുധന്‍, മാതാവ്: ജാനകി, ഭാര്യ: സജ്ന, മക്കള്‍: സിന്‍ഷാ, സിബിന്‍, സംവൃത. മൃതദേഹം നാട്ടില്‍കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സഹോദരന്‍ വിനോദിനെ സഹായിക്കാന്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍, ജുനൈദ് താനൂര്‍ എന്നിവരും നാദക് കമ്പനിയിലെ സഹപ്രവര്‍ത്തകരും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !