പാലക്കാട്: തിരുമിറ്റക്കോട് പ്രായപൂര്‍ത്തിയാകാത്ത ആള്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ മതപാഠശാലയിലെ മറ്റൊരു അധ്യാപകന്‍ കൂടി പിടിയില്‍.
വാവനൂര്‍ കുന്നുംപാറ വളപ്പില്‍ ഫൈസലിനെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇതേ സ്ഥാപനത്തിലെ അധ്യാപകന്‍ ഇര്‍ഷാദ് അലിയും സമാന കേസില്‍ അറസ്റ്റിലായിരുന്നു.
തിരുമിറ്റക്കോട് പഞ്ചായത്തിലെ കറുകപുത്തൂര്‍ മതപഠനശാലയിലെ വിദ്യാര്‍ത്ഥിയെ നിരന്തം പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കി എന്നാണ് പരാതി. 13 വയസ്സുകാരനാണ് ചൂഷണത്തിന് ഇരയായത്. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത കണ്ടതോടെ വീട്ടുകാര്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കി. ഇതോടെയാണ് പീഡന വിവരം പുറത്തായത്. പിന്നാലെ, കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ മതപഠന ശാലയിലെ മറ്റൊരു അധ്യാപകന്‍ ഇന്നലെ അറസ്റ്റിലായിരുന്നു. നീലഗിരി കോട്ട സ്വദേശി ഇര്‍ഷാദ് അലിയെയാണ് ചാലിശ്ശേരി പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ ഇര്‍ഷാദ് അലി നിരന്തരം പീഡനത്തിന് ഇരയാക്കി എന്നാണ് പരാതി. പതിനാലുകാരനായ മറ്റൊരു വിദ്യാര്‍ത്ഥി ചൂഷണത്തിന് ഇരയായത്. മതപഠനശാലയില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സമാന പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
Content Highlights: 13-year-old sexually assaulted; Madrasa teacher arrested


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !