ഭക്ഷ്യമന്ത്രി ജി ആര് അനിലിനോട് അപമര്യാദയായി പെരുമാറി എന്ന കുറ്റം ചുമത്തി വട്ടപ്പാറ പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സിഐ ഗിരിലാലിനെ ഇപ്പോള്‍ സ്ഥലം മാറ്റിയിരിക്കുകയാണ്.
മന്ത്രി അനില്‍, തന്റെ മണ്ഡലമായ നെടുമാങ്ങാടുള്ള ഒരു വീട്ടമ്മയുടെ പരാതിയില്‍ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് സ്റ്റേഷനില്‍ വിളിച്ചപ്പോള്‍, സിഐ അപമര്യാദയായി സംസാരിച്ചു എന്നതാണ് കുറ്റം. ഈ ഫോണ്‍ സംഭാഷണം പുറത്ത് വന്നതിലും സി.ഐയെ ആണ് പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത്. മന്ത്രി അനില്‍ അത്ര വിശുദ്ധനൊന്നുമല്ല. സി.ഐയോട് സംസാരിക്കുന്നത് പോലും റെക്കോര്‍ഡ് ചെയ്യുന്ന മാനസികാവസ്ഥയുള്ള ഇയാള്‍ മന്ത്രി പദവിക്ക് തന്നെ അപമാനമാണ്. പൊലീസ് ഉദ്യോഗസ്ഥര്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നത് സ്വാഭാവികമാണ്. അത് അവരുടെ ജോലിയുടെ ഭാഗവുമാണ്. ഒട്ടുമിക്ക പൊലീസ് ഉദ്യോഗസ്ഥരുടെയും ഫോണുകളില്‍ ഓട്ടോമാറ്റിക് റെക്കോര്‍ഡ് സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, മന്ത്രിമാരുടെ ഫോണുകളില്‍ അത്തരം സംവിധാനം ഉപയോഗപ്പെടുത്തുന്നത് എന്തായാലും നല്ല ഉദ്ദേശമായി കരുതാന്‍ കഴിയുകയില്ല. മന്ത്രി അനിലിന്റെ മുന്‍ നിലപാടുകള്‍ പരിശോധിക്കുമ്ബോള്‍, സംഭാഷണം റെക്കോര്‍ഡ് ചെയ്ത് പുറത്ത് വിട്ടത് സി.ഐ ആണെന്ന് എന്തായാലും ഒറ്റയടിക്ക് പറയാന്‍ കഴിയുകയില്ല.
ഐ.എ.എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോ ജനറല്‍ മാനേജരായി നിയമിച്ചതിലുള്ള മന്ത്രിയുടെ അതൃപ്തി, മുഖ്യമന്ത്രി അറിയുന്നത് മാധ്യമങ്ങളിലൂടെ ആയിരുന്നു. മന്ത്രി അനില്‍ മുഖ്യമന്ത്രിക്കെഴുതിയ കത്ത് മുഖ്യമന്ത്രി വായിക്കുന്നതിനു മുന്‍പ് വായിച്ചത് ഇവിടുത്തെ മാധ്യമങ്ങളാണ്. ഇതിലുള്ള രോഷം മുഖ്യമന്ത്രി തന്നെ നേരിട്ട് മന്ത്രിയോട് പ്രകടിപ്പിക്കേണ്ട സാഹചര്യവും ഉണ്ടായിരുന്നു.
'അതൃപ്തിയുണ്ടെങ്കില്‍ മന്ത്രിസഭയില്‍ പറയുകയോ കത്തെഴുതുകയോ ചെയ്യാം. എന്നാല്‍, കത്തെഴുതിയ ശേഷം സകല മാധ്യമങ്ങള്‍ക്കും കൊടുത്തു വാര്‍ത്തയാക്കിയിട്ട്, മന്ത്രിസഭയില്‍ ഉന്നയിക്കുന്നത് എന്തിനാണ്? ' എന്ന ചോദ്യം ഭക്ഷ്യമന്ത്രിയോട് ചോദിച്ചതും മുഖ്യമന്ത്രി പിണറായി വിജയനാണ്.
പരാതി വാര്‍ത്ത ആയതിന്റെ ഉത്തരവാദിത്തം വകുപ്പ് മന്ത്രിക്കാണെന്നു കൂടി ഓര്‍മ്മിപ്പിക്കാനും മുഖ്യമന്ത്രി മറന്നിരുന്നില്ല.ഇതോടെ നാണം കെട്ട മന്ത്രിയാണിപ്പോള്‍, സി.ഐക്കെതിരെ തിരിഞ്ഞിരിക്കുന്നത്. റെക്കോര്‍ഡ് ചെയ്ത സംഭാഷണം പുറത്ത് വിട്ടത്, സി.ഐക്കെതിരെ നടപടി ഉറപ്പ് വരുത്താനാണെന്ന സംശയവും ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്.
മന്ത്രിയെ സര് എന്ന് വിളിച്ചു തന്നെയാണ് സി.ഐ സംസാരിച്ചിരിക്കുന്നത്. തമ്ബുരാനാണ് എന്നാണ് വിളിക്കേണ്ടതെങ്കില്, രാജ്യഭരണമല്ല ഇവിടെ നടക്കുന്നത് എന്നതും ഓര്‍ത്തു കൊള്ളണം. നിയമപരമായ നടപടി സ്വീകരിക്കുമെന്ന് സി.ഐ പറഞ്ഞാല്‍, ഫോണ്‍ കട്ട് ചെയ്ത് പോകുന്നതിനു പകരം, 'മന്ത്രി വിളിച്ച ഉടനെ എതിര് കക്ഷിയെ തൂക്കി എടുത്ത് കൊണ്ടുവരണമെന്ന' നിര്‍ദ്ദേശമാണ് മന്ത്രി സി.ഐക്ക് നല്‍കിയിരിക്കുന്നത്. അങ്ങനെ മന്ത്രി പറഞ്ഞത് കേട്ട് ചെയ്യാന്‍, മന്ത്രി അനിലിന്റെ തറവാട്ടില്‍ നിന്നല്ല പൊലീസുകാര്‍ക്ക് ശമ്ബളം കൊടുക്കുന്നത്. ഇങ്ങനെ പൊലീസ് സ്റ്റേഷനുകളിലേക്ക് മന്ത്രിമാര്‍ വിളിക്കുന്നതും പതിവുള്ള കാര്യമല്ല. അനിലിന് പരാതി ഉണ്ടെങ്കില്‍, അത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയിലാണ് പെടുത്തേണ്ടത്. അതല്ലങ്കില്‍, എസ്.പിയോട് പറയണം. ഇതൊന്നും ചെയ്യാതെ നേരിട്ട് സി.ഐയെ വിളിച്ചത് തന്നെ ശരിയായ നിലപാടല്ല. മന്ത്രി ആര്‍ക്കു വേണ്ടിയാണോ വിളിച്ചത് ആ സ്ത്രീ, പരാതി നല്കിയതല്ലാതെ മൊഴി നല്കാന് പൊലീസ് സ്റ്റേഷനില്‍ പോകാതെ, മന്ത്രിയെ ആണ് കണ്ടിരിക്കുന്നത്. സാധാരണ ഗതിയില്‍ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയാണ്, എതിര് കക്ഷിക്കു നേരെ കേസ് രജിസ്റ്റര്‍ ചെയ്യാറുള്ളത്.
Read Also : ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ കേൾക്കാം
തന്റെ രണ്ടാം ഭര്‍ത്താവ് 11 കാരനായ മകനെ ഉപദ്രവിക്കുന്നുവെന്ന വീട്ടമ്മയുടെ പരാതിയില്‍ നടപടി എടുക്കണമെന്നാണ് മന്ത്രി അനില്‍ സി.ഐയോട് ആവശ്യപ്പെട്ടത്. രാത്രി മന്ത്രി വിളിച്ചപ്പോള്‍ തന്നെ ന്യായം നോക്കി ഇടപെടാമെന്നാണ് സിഐ പറഞ്ഞത്.അതല്ലാതെ നടപടി സ്വീകരിക്കില്ല എന്നല്ല പറഞ്ഞിരിക്കുന്നത്. പരാതിക്കാരിക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പാടാക്കാമെന്നും സി.ഐ പറഞ്ഞിട്ടുണ്ട്. ന്യായം നോക്കി ചെയ്യാം എന്ന് സി.ഐ പറഞ്ഞതിന് മന്ത്രി അനിലിന് ചൊടിക്കാന്‍ കാരണമെന്താണ് ? ഒരു സ്ത്രീ പരാതി പറഞ്ഞാല്‍ ന്യായം നോക്കരുതെന്ന് മന്ത്രി പറഞ്ഞത് നിയമ വിരുദ്ധമാണ്. സ്ത്രീ അല്ല ആരായാലും, പരാതിയില്‍ കഴമ്ബുണ്ടെങ്കില്‍ മാത്രമേ നടപടി സ്വീകരിക്കാന്‍ കഴിയൂ. സി.ഐയെ നീ , താന്‍ എന്ന വാക്ക് വിളിച്ച് പ്രകോപിപ്പിച്ചതും മന്ത്രിയാണ്. അതു കൊണ്ടാണ് സി.ഐക്ക് 'ഷാര്‍പ്പായി' സംസാരിക്കേണ്ടി വന്നിരിക്കുന്നത്. ഈ സംഭാഷണം കേട്ടാല്‍ ഏതൊരാള്‍ക്കും കാര്യങ്ങള്‍ വ്യക്തമാകുന്നതുമാണ്.
മന്ത്രി പരാതിപ്പെട്ട സാഹചര്യത്തിലാണ് വിജിലന്‍സിലേക്ക് ഗിരിലാലിനെ സ്ഥലം മാറ്റിയിരിക്കുന്നത്. ഇത് സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരില്‍ കടുത്ത പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. ഇങ്ങനെ സ്ഥലംമാറ്റം നടത്താന്‍ തുടങ്ങിയാല്‍ എങ്ങനെ ജോലി ചെയ്യുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്.
കേസന്വേഷിക്കേണ്ട ചുമതല മന്ത്രിക്കില്ല. അത് പൊലീസാണ് ചെയ്യേണ്ടത്. അതിന് അവരെ അനുവദിക്കുന്നതിനു പകരം മന്ത്രി രാജാവാകാന്‍ ശ്രമിച്ചാല്‍ പോയി പണി നോക്കാന്‍ തന്നെ പറയും. അതു തന്നെയാണ് ഒരര്‍ത്ഥത്തില്‍ സി.ഐയും ചെയ്തിരിക്കുന്നത്.
Read Also : ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ കേൾക്കാം
Content Highlights: Widespread protest against the transfer of the minister 'not a native king'



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !