Audio | 'ന്യായം നോക്കിയേ ചെയ്യൂ'; ഭക്ഷ്യമന്ത്രി ജി.ആർ. അനിലുമായി ഫോണിലൂടെ തർക്കിച്ച സി.ഐ.യെ സ്ഥലം മാറ്റി

0
'ന്യായം നോക്കിയേ ചെയ്യൂ'; ഭക്ഷ്യമന്ത്രി ജി.ആർ. അനിലുമായി ഫോണിലൂടെ തർക്കിച്ച സി.ഐ.യെ സ്ഥലം മാറ്റി


തിരുവനന്തപുരം: ഭക്ഷ്യമന്ത്രിയോട് ഫോണിൽ തർക്കിച്ചതിന് വട്ടപ്പാറ സിഐക്ക് സ്ഥലംമാറ്റം. വിജിലൻസ് ആന്റ് ആന്റി കറക്ഷൻ ബ്യൂറോയിലേക്കാണ് വട്ടപ്പാറ എസ്.എച്ച്.ഒ ആയിരുന്ന ഡി ഗിരിലാലിനെ മാറ്റിയത്. മന്ത്രി ജി ആർ അനിലും വട്ടപ്പാറ സി ഐ ഗിരിലാലും തമ്മിൽ വാക്പോരിന്‍റെ ശബ്ദരേഖ നേരത്തെ പുറത്തുവന്നിരുന്നു. നെടുമങ്ങാട് സ്വദേശിയായ വീട്ടമ്മ രണ്ടാം ഭർത്താവിനെതിരെ നൽകിയ പരാതിയെക്കുറിച്ച് സിഐയെ വിളിച്ച് അന്വേഷിക്കുകയായിരുന്നു മന്ത്രി.
ന്യായമായ നടപടിയെടുക്കാം എന്നായിരുന്നു സിഐയുടെ മറുപടി. രണ്ടുപേരും പരാതിക്കാരിയുടെ പക്ഷത്താണ് ന്യായമെന്ന് പറയുകയായിരുന്നെങ്കിലും ഫോൺ സംഭാഷണം തർക്കത്തിലേക്ക് നീളുകയായിരുന്നു.

ന്യായം നോക്കി ഇടപെടാമെന്ന് പറഞ്ഞത് സി.ഐ പറഞ്ഞതോടെ രണ്ടും പേരും തമ്മില്‍ വാക്കേറ്റത്തിലായി. സാറല്ല ആര് വന്ന് പറഞ്ഞാലും ന്യായം നോക്കിയേ ഇടപെടൂവെന്ന് സി.ഐ പറഞ്ഞു. പരാതി കേട്ടയുടന്‍ ആളെ തൂക്കിയെടുത്ത് കൊണ്ടുവരികയല്ലേ വേണ്ടതെന്ന് മന്ത്രി ചോദിക്കുന്നതും ശബ്ദരേഖയിൽ കേൾക്കാം. തുടര്‍ന്നാണ് അങ്ങനെയൊന്നും പറ്റില്ലെന്നും ഞങ്ങളെയൊന്നും സംരക്ഷിക്കാന്‍ ആരുമില്ലെന്നും ന്യായം നോക്കിയേ ഇടപെടുകയുള്ളൂവെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്.

ശബ്ദരേഖ പുറത്തുവന്നതോടെ സംഭവത്തെക്കുറിച്ച് ഇന്‍റലിജൻസും സ്പെഷ്യൽ ബ്രാഞ്ചും അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സി.ഐയെ സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവിറങ്ങിയത്.
Audio👇:


Content Highlights: 'Do justice'; Food Minister G.R. The CI who argued with Anil over the phone was transferred
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !