കോഴിക്കോട്: കോഴിക്കോട് ഫറോക്കില്‍ വന്‍തീപിടുത്തം. പെയിന്റ് കെമിക്കല്‍ ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്. മീഞ്ചന്ത പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമം തുടരുകയാണ്.
അപകടത്തില്‍ ഒരാള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ ഫറോക്കിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഗോഡൗണിന് തൊട്ടടുത്തുള്ള വീടുകളില്‍ കഴിയുന്നവരെ ഒഴിപ്പിച്ചു. ഗോഡൗണിന് മുന്നിലുള്ള ലോറിയിലേക്കും തീപടര്‍ന്നിട്ടുണ്ട്. അപകട കാരണം സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം. തിന്നര്‍ ടാങ്കിനു തീപിടിച്ചതോടെയാണ് കെട്ടിടമാകെ തീപടര്‍ന്നത്. പൊട്ടിത്തെറിയോടെ ആണ് തീപ്പിടിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു.
Video:
Content Highlights: Massive fire in Kozhikode paint chemical godown; Efforts to put out the fire continue


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !