കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരിലെ പെയിന്‍റ് ഗോഡൗണിലെ തീപിടിത്തത്തില്‍ പൊലീസ് കേസെടുത്തു. മതിയായ അനുമതിയില്ലാതെ പ്രവര്‍ത്തിച്ചതിനും അപകടകരമായ രസവസ്തുക്കള്‍ സൂക്ഷിച്ചതിനും കേസെടുക്കും.
അതേസമയം, തീ പിടുത്തത്തില്‍ ഫോറെന്‍സിക് വിദഗ്ദര്‍ ഇന്ന് വിശദമായ പരിശോധന നടത്തും. സ്ഥാപനത്തിന് ആവശ്യമായ ഫയര്‍ സേഫ്റ്റി സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ജനവാസ മേഖലകളില്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് കൊടുക്കുക പതിവില്ലെന്നും പൊലീസ് പറയുന്നു. സ്ഥാപനം ക്രമപ്രകാരമാണോ പ്രവര്‍ത്തിക്കുന്നത് എന്ന് ഉറപ്പ് വരുത്താന്‍ കോര്‍പറേഷനില്‍ നിന്നും ഗോഡൗണിന്‍റെ പ്രവര്‍ത്തന രേഖകള്‍ പൊലീസ് ശേഖരിക്കും. ഗോഡൗണിനെതിരെ നാട്ടുകാര്‍ നേരത്തെ പരാതി ഉന്നയിച്ചിരുന്നു.
ഇന്നലെയാണ് വൈകീട്ട് അഞ്ച് മണിയോടെയാണ് കോഴിക്കോട് ചെറുവണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന പെയിന്‍റ് ഗോഡൗണില്‍ വന്‍ വന്‍തീപ്പിടുത്തം ഉണ്ടായത്. ടര്‍പന്‍റൈന്‍, റ്റിന്നര്‍ ഉള്‍പ്പടെ പെയിന്‍റ് അസംസ്‌കൃത വസ്തുക്കളാണ് ഗോഡൗണില്‍ സൂക്ഷിച്ചിരുന്നത്. ഒന്‍പത് യൂണിറ്റ് ഫയര്‍ഫോഴ്സും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള അഗ്നി രക്ഷ സേനയും ചേര്‍ന്ന് മൂന്ന് മണിക്കൂറിലേറെ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വന്‍തീപ്പിടുത്തത്തില്‍ ഗോഡൗണിലെ ഒരു ജീവനക്കാരന് പൊളളലേറ്റിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
Content Highlights: Unauthorized storage of chemicals; A case against the paint godown that caught fire in Farooq


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !