16 വയസ് കഴിയാത്തവരെ നിയന്ത്രിക്കാന്‍ ഇന്‍സ്റ്റഗ്രാം

0
16 വയസ് കഴിയാത്തവരെ നിയന്ത്രിക്കാന്‍ ഇന്‍സ്റ്റഗ്രാം | Instagram to control those under 16

സന്‍ഫ്രാന്‍സിസ്കോ:
16 വയസ് കഴിയാത്തവരെ നിയന്ത്രിക്കാന്‍ രംഗത്തെത്തിയിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. കഴിഞ്ഞ വര്‍ഷം അവരുടെ ഫീഡുകളിലും പ്രൊഫൈലുകളിലും കൂടുതല്‍ നിയന്ത്രണം വരുത്തിയിരുന്നു.

ഇപ്പോഴിതാ ഡിഫാള്‍ട്ടായി കൗമാര ഉപയോക്താക്കള്‍ക്കായി ഉള്ള സെന്‍സിറ്റീവ് ഉള്ളടക്കം പരിമിതപ്പെടുത്താന്‍ ഒരുങ്ങുകയാണ് ആപ്പ്. 'സ്റ്റാന്‍ഡേര്‍ഡ്', 'ലെസ്സ്' എന്നിങ്ങനെ രണ്ട് ഓപ്ഷനുകളാണ് സെന്‍സിറ്റീവ് ഉള്ളടക്ക നിയന്ത്രണത്തിനായി കൗമാരക്കാര്‍ക്കുള്ളത്. കമ്ബനി പറയുന്നതനുസരിച്ച്‌, 16 വയസ്സിന് താഴെയുള്ള ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ 'ലെസ്' ഓപ്ഷനിലേക്കാണ് മാറുക.

ഏറ്റവും പുതിയ അപ്‌ഡേറ്റിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 16 വയസ്സിന് താഴെയുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉടമകള്‍ ക്രമീകരണം സ്വമേധയാ സെറ്റിങ്സ് മാറ്റുന്നില്ലെങ്കില്‍ മാന്വവലി അത് മാറും. കൂടാതെ, കൗമാരക്കാരെ അവരുടെ സുരക്ഷയും സ്വകാര്യതയും സംബന്ധിച്ച ക്രമീകരണങ്ങള്‍ അവലോകനം ചെയ്യാനും അപ്‌ഡേറ്റ് ചെയ്യാനും അനുവദിക്കുന്ന പുതിയ മാര്‍ഗവും കൂടി ഇന്‍സ്റ്റഗ്രാം പരീക്ഷിക്കുന്നുണ്ട്.

ഇതുകൂടാതെ ആപ്പ് ഉപയോഗിക്കുന്ന 18 വയസ്സിന് താഴെയുള്ള ഉപയോക്താക്കളോട് സുരക്ഷയും സ്വകാര്യത ക്രമീകരണങ്ങളും അപ്‌ഡേറ്റ് ചെയ്യുന്നതിനായി ഒരു സെറ്റിങ്സ് അവലോകനം നടത്താന്‍ ഇന്‍സ്റ്റാഗ്രാം ആവശ്യപ്പെടും. ഇന്‍സ്റ്റാഗ്രാമില്‍ ചെലവഴിക്കുന്ന സമയം എങ്ങനെ മാനേജ് ചെയ്യാം എന്ന് അവലോകനം ചെയ്യാന്‍ കൗമാരക്കാരോട് ആവശ്യപ്പെടുന്ന നിര്‍ദ്ദേശങ്ങളും കമ്ബനി കാണിക്കും. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കമ്ബനി ഒരു സെന്‍സിറ്റിവിറ്റി ഫില്‍ട്ടര്‍ അവതരിപ്പിച്ചിരുന്നു. ഈ വര്‍ഷം മാര്‍ച്ചിലാണ് ഇന്‍സ്റ്റാഗ്രാം രക്ഷാകര്‍തൃ നിയന്ത്രണങ്ങള്‍ അവതരിപ്പിച്ചത്. തങ്ങളുടെ കുട്ടികള്‍ ഇന്‍സ്റ്റാഗ്രാമില്‍ എത്ര സമയം ചെലവഴിക്കുന്നുവെന്ന് നീരിക്ഷിക്കാന്‍ മാതാപിതാക്കളെ ഇത് സഹായിക്കുന്നു.
Content Highlights: Instagram to control those under 16
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !