വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ 'മികവ് 2022 'പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ പിടിഎ പ്രസിഡൻറ് നസീർ തിരൂർക്കാട് അധ്യക്ഷത വഹിച്ചു.
മലപ്പുറം ജില്ല മമോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ(എൻഫോഴ്‌സ്‌മെന്റ് )ശ്രീ മുഹമ്മദ് ഷഫീഖ് അവർകൾ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾക്ക് ട്രാഫിക് നിയമങ്ങളെ കുറിച് ബോധവൽക്കരണം നൽകുകയും വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ ആയിട്ടുള്ള ശ്രീ സലീഷ്,ശ്രീ സുരേഷ്, എന്നിവരും ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. വാർഡ് കൗൺസിലർ ശ്രീ കെ വി ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി ചടങ്ങിന് വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഫാത്തിമ കുട്ടി എംപി സ്വാഗതം ആശംസിക്കുകയും ശ്രീ സുധീർ മാസ്റ്റർ, ശ്രീ വിക്രമൻ മാസ്റ്റർ എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു. സ്റ്റാഫ് സെക്രട്ടറി സി കെ രഘു മാസ്റ്റർ നന്ദി അറിയിക്കുകയും ചെയ്തു ചെയ്യുകയും ചെയ്തു.
പ്രസ്തുത ചടങ്ങിൽ കഴിഞ്ഞ വർഷത്തെ മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് കരസ്ഥമാക്കിയ രഞ്ജിത്ത് മാസ്റ്റർ, മികച്ച എൻഎസ്എസ് വളണ്ടിയർക്കുള്ള അവാർഡ് കരസ്ഥമാക്കിയ സാന്ദ്ര എന്നിവരെ അനുമോദിക്കുകയും ചെയ്തു.
Content Highlights: 'Mikav 2022' valancherry higher secondary school felicitates +2 students


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !