ഇടുക്കി; 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഇടുക്കി ചെറുതോണി അണക്കെട്ടില്‍ നിന്ന് പുറത്തേക്കൊഴുകുന്ന വെള്ളത്തില്‍ ദൃശ്യവിസ്മയം തീര്‍ത്തു.
ത്രിവര്‍ണത്തിലാണ് വെള്ളം ഒഴുകുന്നത്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് മനോഹരമായ ദൃശ്യം ഫേയ്സ്ബുക്കിലൂടെ പങ്കുവച്ചത്.
ലൈറ്റ് ഉപയോഗിച്ച് ഹൈഡല്‍ ടൂറിസം വകുപ്പാണ് ദൃശ്യവിരുന്ന് ഒരുക്കിയത്. മൂന്നു നിറത്തിലുള്ള ലൈറ്റുകള്‍ തുറന്ന ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുകിവരുന്ന വെള്ളത്തിലേക്ക് പതിപ്പിക്കുകയായിരുന്നു. ഡാം തുറന്നതിന്റെ ആശങ്കകള്‍ നിലനില്‍ക്കുമ്ബോഴും ഈ മനോഹരമായ കാഴ്ച ജനങ്ങള്‍ക്ക് ആശ്വാസമാകുകയാണ്.
ഇടുക്കി ഡാമില്‍ വെള്ളം നിറഞ്ഞതിനെത്തുടര്‍ന്ന് തുറന്ന ഷട്ടറുകള്‍ ഇതുവരെ അടച്ചിട്ടില്ല. അതിനാലാണ് ഷട്ടറിലൂടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിലേക്ക് ലൈറ്റ് പതിപ്പിക്കാനായത്. 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് വ്യത്യസ്തമായി ഹൈഡല്‍ ടൂറിസം വകുപ്പ് ഈ ദൃശ്യവിരുന്ന് ഒരുക്കിയത്
Content Highlights: The water in the Idukki dam gushes out in tricolor; Visual feast tourism
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !