കെ.പി.സി.സി.യുടെ നിർദ്ദേശപ്രകാരം അടുത്ത മൂന്നുവർഷത്തേക്കുള്ള അംഗത്വ വിതരണ ക്യാമ്പയിൻ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഔദ്യോഗികമായി ആരംഭിച്ചു.
മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സജീവപ്രവർത്തകനും സീനിയർ അംഗവുമായ ഷംസുദ്ദീൻ ഹാജിക്ക് അംഗത്വത്തിനുള്ള അപേക്ഷാ പത്രിക നൽകി ഒഐസിസി ജിദ്ദ മലപ്പുറം ജില്ലാക്കമ്മറ്റി മുൻ പ്രസിഡന്റ്
സിഎം മുഹമ്മദ് ആക്കോട് ഉത്ഘാടനം നിർവഹിച്ചു...!!ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് ശ്രീ ആസാദ് പോരൂർ അധ്യക്ഷം വഹിച്ചു.
ചടങ്ങിൽ ഒ ഐ സി സി മലപ്പുറം ജില്ലാക്കമ്മറ്റി സീനിയർ നതാക്കളായ ഹുസൈൻ ചുള്ളിയോട്, ഒഐസിസി സൗദി നാഷണൽ കമ്മിറ്റി ട്രഷറർ കുഞ്ഞു മുഹമ്മദ് കൊടശ്ശേരി, ബാവ പേങ്ങാടൻ, ചാലിയാർ, നാസർ കോഴിത്തൊടി എന്നിവർ സംസാരിച്ചു.
ജിദ്ദയിലെ കോൺഗ്രസ് അനുഭാവികളായ മലപ്പുറം ജില്ലക്കാരായ ആളുകളിലേക്ക് പരമാവധി അംഗത്വ വിതരണം എത്തിക്കുന്നതിനു വേണ്ടി വിവിധ ഭാഗങ്ങളിലേക്ക് പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ച് നിശ്ചിത സമയപരിധിക്കുള്ളിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ വൻ വിജയമാക്കാനുള്ള പ്രവർത്തനങ്ങളുമായി കമ്മിറ്റി മുമ്പോട്ടു പോവുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു. നൗഷാദ് ചാലിയാർ സ്വാഗതവും ഇസ്മയിൽ കൂരിപ്പൊയിൽ നന്ദിയും പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ:
+966 56 411 3528
+966 55 194 1296
+966 56 422 7549
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !