കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രാജ്യത്തിനായി അഭിമാന നേട്ടം കൈവരിച്ച എല്‍ദോസിനെ സര്‍ക്കാര്‍ അവഗണിച്ചെന്ന് മുന്‍ എം.എല്‍.എ ശബരീനാഥന്‍.
നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ ചാലക്കുടി എം.പി ബെന്നി ബഹനാനും കുന്നത്തുനാട് മുന്‍ എം.എല്‍.എ വി.പി സജീന്ദ്രനുമാണ് സ്വീകരിക്കാനെത്തിയത്. എല്‍ദോസ് നാട്ടിലെത്തി ദിവസം മൂന്നു കഴിഞ്ഞിട്ടും ഇതുവരെ ജില്ലയിലെ മന്ത്രിയോ കായിക മന്ത്രിയോ കളക്ടറോ ആരും തന്നെ ആ വീട്ടിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. ഒരു സഹായവും എല്‍ദോസ് അടക്കമുള്ള താരങ്ങള്‍ക്ക് സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ലെന്ന് ശബരീനാഥന്‍ ഫേസ് ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
എറണാകുളം അമ്ബലമുകളിലെ യൂത്ത് കോണ്‍ഗ്രസ് പ്രോഗ്രാം കഴിഞ്ഞു രാത്രി വളരെ വൈകിയാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രാജ്യത്തിനായി അഭിമാന നേട്ടം കൈവരിച്ച എല്‍ദോസിന്റെ കോലഞ്ചേരിയിലെ വീട്ടിലെത്തിയത്. ട്രിപ്പില്‍ ജമ്ബില്‍ വ്യക്തിഗത വിഭാഗത്തില്‍ 17.03 m ദൂരം ചാടിയാണ് എല്‍ദോസിന് സ്വര്‍ണ്ണം ലഭിച്ചത്.
റോഡരികില്‍ വാഹനം പാര്‍ക്ക് ചെയ്ത് ഇറങ്ങിയത് നല്ല ഇരുട്ടിലാണ്. കുറച്ചു വീടുകള്‍ക്കിടയിലൂടെ നടന്നെത്തിയത് എല്‍ദോസിന്റെ അമ്മാവന്റെ വീട്ടിലാണ്. പ്രായമുള്ള മുത്തശ്ശിയും ഭിന്നശേഷിയുള്ള സഹോദരന്‍ അബിനുമൊപ്പമാണ് എല്‍ദോസ് കഴിയുന്നത്.നാലു വയസ്സുള്ളപ്പോള്‍ അമ്മയെ നഷ്ടപ്പെട്ട എല്‍ദോസിനെ വളര്‍ത്തി വലുതാക്കിയത് മുത്തശ്ശി മറിയാമ്മയാണ്. പരിമിതകളുടെ നടുവിലാണ് ഇവര്‍ ജീവിക്കുന്നത് -സ്വന്തമായി നല്ലൊരു വീടില്ല, സുരക്ഷിതമായ ജീവിതസാഹചര്യങ്ങളുമില്ല.
വീട്ടിലെ ബുദ്ധിമുട്ടുകള്‍ ഉള്ളിലൊതുക്കി വളരെ പോസിറ്റീവായി ജീവിക്കുന്ന ഒരു ചെറുപ്പക്കാരനെയാണ് എനിക്ക് അവനില്‍ കാണുവാന്‍ കഴിഞ്ഞത്. ഭാവിയെക്കുറിച്ചും ഒളിമ്ബിക്സിനെ കുറിച്ചും അവന് വലിയ സ്വപ്നങ്ങളും വ്യക്തമായ കാഴ്ചപ്പാടുകളുമുണ്ട്.എല്‍ദോസിന്റെ ജീവിതയാത്രയെക്കുറിച്ചും വിജയത്തെക്കുറിച്ചും നാട്ടുകാര്‍ക്ക് പറയാന്‍ നൂറു നാവാണ്. ഒപ്പം സര്‍ക്കാരിനെതിരെ ഒരു പരിഭവവും നാട്ടുകാര്‍ ഒന്നടങ്കം പങ്കുവെച്ചു.
ഇന്ത്യക്കുവേണ്ടി സ്വര്‍ണം നേടിയ എല്‍ദോസിനെ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരിക്കുവാന്‍ സര്‍ക്കാരിന്റെ ഒരു പ്രതിനിധിയും എത്തിയിരുന്നില്ല. സ്വീകരിക്കാന്‍ എത്തിയതാകട്ടെ ചാലക്കുടി എം.പി ശ്രീ.ബെന്നി ബഹനാനും കുന്നത്തുനാടിന്റെ മുന്‍ എം.എല്‍.എ ശ്രീ.വി.പി സജീന്ദ്രനുമാണ്. എല്‍ദോസ് നാട്ടിലെത്തി ദിവസം മൂന്നു കഴിഞ്ഞിട്ടും ഇതുവരെ ജില്ലയിലെ മന്ത്രിയോ കായിക മന്ത്രിയോ, കളക്ടറോ ആരും തന്നെ ഈ വീട്ടിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. ഒരു സഹായവും എല്‍ദോസ് അടക്കമുള്ള താരങ്ങള്‍ക്ക് സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല.അറിഞ്ഞിടത്തോളം കേരളത്തിന്റെ സ്പോര്‍ട്സ് മന്ത്രിക്ക് ഉദ്ഘാടനങ്ങളും യാത്രകളുമല്ലാതെ പ്രത്യേകിച്ചു ജോലി ഭാരമൊന്നും കാണുന്നില്ല.
ജീവിത സാഹചര്യങ്ങളോട് പടവെട്ടി പൊരുതി വരുന്ന എല്‍ദോസിനെ പോലെയുള്ള യുവാക്കളെ അനുമോദിക്കുവാനോ ഒന്ന് നേരില്‍ കാണുവാനോ ഇവര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്തിനാണിവര്‍ ഈ സ്‌ഥാനങ്ങള്‍ അലങ്കരിക്കുന്നത്?
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഉന്നത നേടിയ മെഡല്‍ നേടിയ എല്ലാവര്‍ക്കും കേരള സര്‍ക്കാര്‍ എത്രയും വേഗം പാരിതോഷികം പ്രഖ്യാപിക്കണം. അതോടൊപ്പം ഇവരെ ഒന്ന് വീട്ടില്‍ പോയി അനുമോദിക്കുവാനുള്ള നല്ല മനസ്സ് കൂടി കാണിക്കണം.
രാജ്യത്തിന്റെ അഭിമാനമായ പ്രിയപ്പെട്ട എല്‍ദോസിന് അഭിനന്ദനങ്ങള്‍.
Content Highlights: Commonwealth Games winners ignored by government; KS Sabarinathan
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !