ന്യൂഡല്‍ഹി: ഡോളോ--650 ഗുളികയുടെ നിര്‍മാതാക്കള്‍ ഡോക്ടര്‍മാര്‍ക്ക് 1000 കോടിയുടെ പാരിതോഷികം നല്‍കിയതായി റിപ്പോര്‍ട്ട്.
ഇത് പുറത്തുവന്നതിനു പിന്നാലെ മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ സംഘടന ഇക്കാര്യം സുപ്രീംകോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. ഗുരുതരമായ വിഷയമാണ് ഇതെന്നു ചൂണ്ടികാട്ടിയ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജിനോട് 10 ദിവസത്തിനുള്ളില്‍ സത്യവാങ്‌മൂലം നല്‍കാന്‍ നിര്‍ദേശിച്ചു. കൂടാതെ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡാണ് ഈ ആരോപണം ഉന്നയിച്ചതെന്നും ഫെഡറേഷന്‍ ഓഫ് മെഡിക്കല്‍ ആന്‍ഡ് സെയില്‍സ് റെപ്രസെന്റേറ്റീവ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു.
ഡോക്ടര്‍മാര്‍ക്ക് സൗജന്യങ്ങള്‍ വാഗ്‌ദാനം ചെയ്യുന്ന മരുന്നുകമ്ബനികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി നിര്‍ദേശം. യൂണിഫോം കോഡ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ മാര്‍ക്കറ്റിങ് പ്രാക്ടീസസ് (യുസിപിഎംഎ) നിയമമാക്കി സൗജന്യങ്ങള്‍ നല്‍കുന്ന പ്രവണത തടയണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്.
കോവിഡ്‌കാലത്ത് റെംഡെസിവിര്‍ മരുന്ന് ഡോക്ടര്‍മാര്‍ വ്യാപകമായി എഴുതിയത് മരുന്നുകമ്ബനികളുടെ സ്വാധീനത്തിനുള്ള തെളിവായി ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
Content Highlights: 1000 crores 'belonging' to Dolo makers; Remuneration for doctors
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !