കണ്ണൂര്‍: വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്താന്‍ പൊലീസ് ശുപാര്‍ശ.
കണ്ണൂര്‍ ഡി.ഐ.ജിയാണ് കലക്ടര്‍ക്ക് ശുപാര്‍ശ നല്‍കിയത്. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കേസിലെ പ്രതിയാണ് ഫര്‍സിന്‍ മജീദ്.
2016 മുതല്‍ ഫര്‍സിന്‍ മജീദിന്റെ പേരിലുള്ള കേസുകളുടെ വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസം മട്ടന്നൂര്‍ പൊലീസ് ശേഖരിച്ചിരുന്നു. പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്താനുള്ള ശുപാര്‍ശ കണ്ണൂര്‍ ഡി.ഐ.ജി രാഹുല്‍ ആര്‍ നായര്‍ കലക്ടര്‍ക്ക് കൈമാറിയിരിക്കുന്നത്.
ഫര്‍സിന്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നും സ്ഥിരമായി ആ ഇത്തരം ഗുരുതരമായ കേസുകളില്‍ ഉള്‍പ്പെടുന്ന ആളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാപ്പസമിതിയായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
Content Highlights: Flight protest: Recommends Kappa against Youth Congress leader Farzeen
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !