ഡിജിറ്റല്‍ മലപ്പുറം: പ്രഖ്യാപനം ബുധനാഴ്ച

0
ഡിജിറ്റല്‍ മലപ്പുറം: പ്രഖ്യാപനം ബുധനാഴ്ച | Digital Malappuram: Announcement Wednesday

ബാങ്കിംഗ് ഇടപാടുകൾ പൂര്‍ണ്ണമായും ഡിജിറ്റൽ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ ആരംഭിച്ച ‘ഡിജിറ്റൽ മലപ്പുറം പരിപാടിക്ക് വിജയകരമായ പരിസമാപ്തി. ബുധനാഴ്ച (ആഗസ്റ്റ് 24 ന്)  മലപ്പുറം ടൗൺഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ വി ആര്‍ പ്രേംകുമാർ ജില്ലയെ സമ്പൂർണ ഡിജിറ്റൽ ജില്ലയായി പ്രഖ്യാപിക്കും. ആദ്യത്തെ  സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമാവാനുള്ള കേരളത്തിന്റെ ലക്ഷ്യത്തെ മുൻനിർത്തിയാണ് ഡിജിറ്റൽ മലപ്പുറം പദ്ധതിയുടെ ആരംഭം.

വ്യക്തിഗത ഇടപാടുകാര്‍ക്കിടയില്‍ ഡെബിറ്റ് കാര്‍ഡ്, മൊബൈല്‍ ബാങ്കിംഗ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, യുപിഐ, ആധാര്‍ അധിഷ്ഠിത പണമിടപാട് സേവനങ്ങളും സംരംഭകര്‍ക്കും വ്യവസായികള്‍ക്കുമിടയില്‍ നെറ്റ് ബാങ്കിംഗ്, ക്യുആര്‍ കോഡ്, പിഒഎസ് മെഷീന്‍ തുടങ്ങിയ സേവനങ്ങളും പ്രചരിപ്പിച്ച് ബാങ്കിംഗ് ഇടപാടുകള്‍ നൂറ് ശതമാനം ഡിജിറ്റലൈസ് ചെയ്യുന്നതിനായുള്ള യജ്ഞമാണ് ജില്ലയിലെ ലീഡ് ബാങ്കായ കാനറാ ബാങ്കിന്റെ നേതൃത്വത്തില്‍ പരിസമാപ്തിയിലെത്തിയത്. ജില്ലാകളക്ടർ അധ്യക്ഷനും, ജില്ല ലീഡ് ബാങ്ക് മാനേജർ കൺവീനറുമായുള്ള ജില്ലാതല ബാങ്കേഴ്സ് വികസന സമിതിയാണ് പദ്ധതി ജില്ലയിൽ നടപ്പിലാക്കിയത്.

ടൗണ്‍ഹാളില്‍ രാവിലെ 10.30 ന് നടക്കുന്ന ചടങ്ങില്‍ സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റി കണ്‍വീനര്‍ എസ്.പ്രേംകുമാര്‍ അദ്ധ്യക്ഷത വഹിക്കും. തിരുവനന്തപുരം ആര്‍.ബി.ഐ ജനറല്‍ മാനേജര്‍ സെട്രിക് ലോറന്‍സ് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തും. കനറാ ബാങ്ക് എ.ജി.എം ശ്രീവിദ്യ എം., ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ പി.പി ജിതേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.
Content Highlights: Digital Malappuram: Announcement Wednesday
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !