യുവേഫയുടെ ഈ വർഷത്തെ മികച്ച താരത്തിനുള്ള പുരസ്കാരം ഫ്രഞ്ച് താരം ബെൻസീമ സ്വന്തമാക്കി. ഇന്ന് നടന്ന പുരസ്കാര ചടങ്ങി ബെൻസീമ ഈ പുരസ്കാരം ഏറ്റുവാങ്ങി. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനായി നടത്തിയ വലിയ പ്രകടനം ആണ് ബെൻസീമയെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്. കഴിഞ്ഞ സീസണിൽ റയലിനൊപ്പം ചാമ്പ്യൻസ് ലീഗും ലാലിഗയും ബെൻസീമ നേടിയിരുന്നു.
ലാലിഗയിലും ചാമ്പ്യൻസ് ലീഗിലും കഴിഞ്ഞ സീസണിൽ ടോപ് സ്കോററും ബെൻസീമ ആയിരുന്നു. റയലിന്റെ തന്നെ കോർതോസിനെയും മാഞ്ചസ്റ്റർ സിറ്റിയുടെ ഡിബ്രുയിനെയും മറികടന്നാണ് ബെൻസീമ ഈ പുരസ്കാരം നേടിയത്. കഴിഞ്ഞ സീസണിൽ 46 മത്സരങ്ങളിൽ നിന്ന് 45 ഗോളുകൾ ബെൻസീമ നേടിയിരുന്നു. ചാമ്പ്യൻസ് ലീഗിൽ മാത്രം കഴിഞ്ഞ സീസണിൽ 15 ഗോളുകൾ താരം നേടിയിരുന്നു.
Content Highlights: French player Benzema won UEFA's player of the year award



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !