തിരുവനന്തപുരം: പുതിയ റേഡിയോ ചാനലുമായി കെപിസിസി. 'ജയ് ഹോ' എന്ന് പേരിട്ടിരിക്കുന്ന ചാനല്‍ പ്രക്ഷേപണം തുടങ്ങി.
ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ദിരാ ഭവനിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ റേഡിയോ സ്വിച്ച് ഓണ്‍ ചെയ്തു. വാര്‍ത്തയ്ക്കും വിനോദത്തിനും പ്രധാന്യം നല്‍കി പ്രവര്‍ത്തിക്കുന്ന റേഡിയോ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ലഭിക്കും.
സ്വാതന്ത്ര്യ സമര കാലത്ത് ഒളിവില്‍ കഴിയുന്ന നേതാക്കളുമായി ബന്ധപ്പെടാന്‍ കോണ്‍ഗ്രസ് പ്രസ്ഥാനം ഒരു റേഡിയോ സര്‍വീസ് തുടങ്ങിയിരുന്നു. നേതാക്കളുടെ അനുമതിയില്ലാതെയായിരുന്നു കോണ്‍ഗ്രസിന്‍റെ അന്നത്തെ റേഡിയോ സര്‍വീസ്. വര്‍ഷങ്ങള്‍ക്കിപ്പുറം വിവര സാങ്കേതിക വിദ്യയുടെ വിപ്ലവ കാലത്ത് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി സ്വന്തമായി ഒരു റേഡിയോ സര്‍വീസിന് തു'ക്കം കുറിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം കോഴിക്കോട് നടന്ന ചിന്തന്‍ ശിബിരത്തിലാണ് പുതിയ റേഡിയോ ചാനല്‍ തുടങ്ങുന്നതിനെ കുറിച്ച് തീരുമാനിച്ചതും പ്രഖ്യാപനം നടത്തിയതും.
വാര്‍ത്തയ്ക്കും വിനോദത്തിനും പ്രധാന്യം നല്‍കി കൊണ്ട് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെയാണ് 'ജയ് ഹോ' റേഡിയോ ചാനല്‍ ജനങ്ങളിലെത്തുക. വാര്‍ത്തകള്‍, വാര്‍ത്താധിഷ്ഠിത പരിപാടികള്‍, വിനോദ പരിപാടികള്‍ എന്നിവയില്‍ അതിഥികളായും അവതാരകരായും കോണ്‍ഗ്രസ് നേതാക്കളും എത്തും. നിലവില്‍ ഇരുപതോളം റേഡിയോ ജോക്കികളുമായി കൊച്ചി കേന്ദ്രീകരിച്ചാണ് 'ജയ് ഹോ' റേഡിയോ ചാനലിന്‍റെ പ്രവര്‍ത്തനം.
പരിപാടികളുടെ ദൃശ്യ രൂപം സാമൂഹിക മാധ്യമങ്ങളില്‍ ഉടന്‍ ലഭ്യമാക്കും. ലോകമെമ്ബാടുമുള്ള പാര്‍ട്ടി അനുഭാവികളേയും അതിനപ്പുറമുള്ള ആളുകളേയും ഉള്‍പ്പെടുത്തി റേഡിയോ ക്ലബുകള്‍ രൂപീകരിച്ച് 'ജയ് ഹോ'യുടേയും കോണ്‍ഗ്രസിന്‍റെയും ശക്തമായ ശൃഖല രൂപീകരിക്കും. സ്വന്തമായുള്ള വീക്ഷണം പത്രം, പാര്‍ട്ടി നിയന്ത്രണത്തിലുള്ള ജയ്ഹിന്ദ് ടിവി ചാനല്‍ അതിനപ്പുറം ഒരു റേഡിയോ കൂടിയെത്തുമ്ബോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രതീക്ഷകള്‍ ഏറെയാണ്.
Content Highlights: 'Jai Ho' started airing; KPCC with radio channel
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !