വേങ്ങര: കോയമ്പത്തൂരില്‍ വച്ചുണ്ടായ ബൈക്ക് അപകടത്തില്‍ വേങ്ങര അച്ചനമ്പലം സ്വദേശിയായ യുവാവ് മരിച്ചു. അച്ചനമ്പലം മച്ചിങ്ങല്‍, ആലുങ്ങല്‍ അബ്ദുല്‍കരീമിന്റെ മകന്‍ റഫീഖ് (33) ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ ഏഴോടെ അവിനാശിക്കും കോയമ്പത്തൂരിനും ഇടയിലായിരുന്നു അപകടം.
ഈറോഡിലെ പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനമായ ഫ്രന്‍സ് ബേക്കറിയില്‍ നിന്നും സുഹൃത്തുമൊപ്പം നാട്ടിലേക്കുവരുന്ന വഴി മറ്റൊരു ബൈക്കിലിടിച്ച് അപകടത്തില്‍ പെടുകയായിരുന്നു. സഹയാത്രികന്‍ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.കോവൈ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ് മൃതദേഹം.
നടപടികള്‍ പൂര്‍ത്തീകരിച്ച് ചൊവ്വാഴ്ച വൈകുന്നേരത്തോടെ അച്ചനമ്പലം ജുമാ മസ്ജിദില്‍ ഖബറടക്കും. ഉമ്മ: സുഹ്‌റ. ഭാര്യ: ഫാത്തിമത്തുല്‍ ബിന്‍സിയ.മക്കള്‍: ദില്‍ഷാ ഫാത്തിമ്മ , മുഹമ്മദ് കെന്‍സ്.സഹോദരങ്ങള്‍:ഇസ്മായില്‍, സാദീഖ് സല്‍മാന്‍ , ഹസ്‌ന , ഫായിഷ.
Content Highlights: Mediavisionlive.in


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !