സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് (ഓഗസ്റ്റ് 23) ആരംഭിക്കും. എല്ലാ കാര്‍ഡുകള്‍ക്കും തുണിസഞ്ചിയുള്‍പ്പെടെ 14 ഇനങ്ങളാണ് ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഓണക്കിറ്റിന്റെ ജില്ലാതല വിതരണോദ്ഘാടനം ഉദ്ഘാടനം മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ നിര്‍വഹിച്ചു. മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി അധ്യക്ഷനായി.
ജില്ലയിലെ എ.എ.വൈ (മഞ്ഞ കാര്‍ഡ്്) 51346,
പി.എച്ച്.എച്ച് (പിങ്ക് കാര്‍ഡ്) 404980,
എന്‍.പി.എസ് (നീല കാര്‍ഡ്) 302608,
എന്‍.പി.എന്‍.എസ് (വെള്ള കാര്‍ഡ്) 259364,
എന്‍.പി.ഐ (ബ്രൗണ്‍ കാര്‍ഡ്) 194
ഉള്‍പ്പെടെ 10,18,492 റേഷന്‍ കാര്‍ഡുടമകള്‍ക്കാണ് ഓണക്കിറ്റുകളുടെ വിതരണം.
ഇന്ന് (ഓഗസ്റ്റ് 23) മുതല്‍ സെപ്തംബര്‍ ഏഴ് വരെ റേഷന്‍ കടകള്‍ വഴി സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യും. ഏഴ് താലൂക്കുകളിലായി 1237 റേഷന്‍ കടകളിലൂടെയാണ് ഓണക്കിറ്റ് വിതരണം ചെയ്യുന്നത്. അന്ത്യോദയ അന്നയോജന വിഭാഗത്തില്‍ ഉള്‍പ്പെട്ട മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് ഇന്നും നാളെയുമായി (ഓഗസ്റ്റ് 23, 24) വിതരണം ചെയ്യും.
ഓഗസ്റ്റ് 25, 26, 27 തീയതികളില്‍ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട പിങ്ക് കാര്‍ഡുടമകള്‍ക്കും 29, 30, 31 തീയതികളില്‍ പൊതുവിഭാഗത്തിലെ സബ്‌സിഡി വിഭാഗത്തില്‍പ്പെട്ട നീല കാര്‍ഡുമകള്‍ക്കും സെപ്തംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ പൊതുവിഭാഗത്തിലെ നോണ്‍ സബ്‌സിഡി വിഭാഗത്തില്‍പ്പെട്ട വെള്ള കാര്‍ഡുടമകള്‍ക്കും വിതരണം ചെയ്യും.
നേരത്തെ നിശ്ചയിച്ച തീയതിയില്‍ കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് സെപ്തംബര്‍ നാല്, അഞ്ച്, ആറ്, ഏഴ് തീയതികളില്‍ ഓണകിറ്റുകള്‍ ലഭ്യമാകും. വെല്‍ഫെയര്‍ സ്ഥാപനങ്ങളില്‍ താമസിക്കുന്ന നാല് അന്തേവാസികള്‍ക്ക് ഒരുകിറ്റെന്ന തോതില്‍ ബന്ധപ്പെട്ട സപ്ലൈ ഓഫീസര്‍മാര്‍ സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ നിന്നും കിറ്റുകള്‍ അതാത് സ്ഥാപനങ്ങളില്‍ വിതരണം ചെയ്യുന്നതാണ്. എല്ലാ കാര്‍ഡുടമകളും അവരവരുടെ റേഷന്‍ കടയില്‍ നിന്ന് തന്നെ ഓണക്കിറ്റ് കൈപ്പറ്റണം. ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍.മിനി, സപ്ലൈകോ ഡിപ്പോ മാനേജര്‍ എം. സുരേഷ്ബാബു, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
കിറ്റിലെ സാധനങ്ങള്‍:
- കശുവണ്ടി- 50 ഗ്രാം
- നെയ്യ്- 50 മില്ലി
- മുളക് പൊടി- (ഒരു പാക്കറ്റ്)- 100 ഗ്രാം
- മഞ്ഞള്‍പൊടി- (ഒരു പാക്കറ്റ്)-100 ഗ്രാം
- ഏലക്കായ-20 ഗ്രാം
- പൊടിയുപ്പ്- ഒരു കിലോ
- വെളിച്ചെണ്ണ- 500
- തേയില- 100 ഗ്രാം
- ശര്‍ക്കര വരട്ടി/ചിപ്‌സ്-100 ഗ്രാം
- ഉണക്കല്ലരി- 500 ഗ്രാം
- പഞ്ചസാര- 1 കിലോ
- ചെറുപയര്‍- 500 ഗ്രാം
- തുവരപരിപ്പ്- 250 ഗ്രാം
സ്പെഷ്യല്‍ അരിവിതരണം
ഓണത്തോടനുബന്ധിച്ച് നീലകാര്‍ഡ്, വെള്ളകാര്‍ഡ് ഉടമകള്‍ക്ക് 10.90 രൂപാ നിരക്കില്‍ പ്രതിമാസ വിഹിതത്തിന് പുറമേ ഒരുകാര്‍ഡിന് 10 കിലോ സ്പെഷ്യല്‍ അരി വിതരണം സെപ്തംബര്‍ ഏഴ് വരെ വിതരണം ചെയ്യും. മഞ്ഞകാര്‍ഡ് ഉടമകള്‍ക്ക് ഒരു കിലോ പഞ്ചസാര 21 രൂപാ നിരക്കില്‍ വിതരണം ചെയ്യും. ജില്ലയിലെ എല്ലാ റേഷന്‍ കടകളും സെപതംബര്‍ നാലിന് തുറന്നു പ്രവര്‍ത്തിക്കും.
Content Highlights: Free OnKit distribution will begin today; The district collector inaugurated the district level distribution


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !