ജൂലൈ ഒന്നാം തിയ്യതി മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽ പനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.
ബിൽ സംവിധാനങ്ങൾ ഏർപ്പെടുത്താതെ നടപ്പിലാക്കിയ നിരോധനം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വളാഞ്ചേരിയില വ്യാപാരികൾ പ്ലാസ്റ്റിക് കവറുകൾക്കും മറ്റും ഏർപ്പെടുത്തിയ നിരോധനവുമായി പരമാവധി സഹകരിച്ചു വരികയാണ് . എന്നാൽ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരുടെ അന്യായമായി വ്യാപാരം തടസ്സപ്പെടുത്തിയുള്ള കട പരിശോധനയും, കടകളിൽ കയറി വന്ന് ഭീക്ഷണിപ്പെടുത്തിയും സാധനസാമഗികൾ വലിച്ചിട്ട് അലങ്കോലപ്പെടുത്തുന്ന നടപടിയും അംഗീകരിക്കാൻ കഴിയില്ലന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ വളാഞ്ചേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ധിക്കാരപരമായ കട പരിധന വ്യാപാരികൾക്ക് ഏറെ പ്രയാസമാണ് സൃഷ്ടിക്കുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
ഈ വിഷയം പലതവന്ന മുനിസിപ്പാലിറ്റി അധികാരികളുമായി ചർച്ച ചെയ്തിട്ടും ശാശ്വതമായ പരിഹാരം ഉണ്ടായിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് സെപ്തംബർ ഒന്നിന് രാവിലെ പത്ത് മണിക്ക് വളാഞ്ചേരി മുനിസിപ്പാലിറ്റിയിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നതെന്നും നേതാക്കൾ അറിയിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻ്റ് കുഞ്ഞാവു ഹാജി ധർണ്ണ ഉദ്ഘാടനം ചെയ്യും.
വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റ് പ്രസിഡണ്ട് കെ. മുഹമ്മദ് അലി, സെക്രട്ടറി ഷാജഹാൻ എന്ന മണി, വത്സൻ മേനോൻ, പറശ്ശേരി അസൈനാർ ,കെ.സി ഉബൈദ് ,വാപ്പു ചോലാസ്, മായിൻകുട്ടി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Content Highlights: Plastic ban; Traders go on strike.. Protest dharna in front of Valanchery Municipal Corporation on September 1


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !