വിവാഹം നിശ്ചയിച്ചതിന് പിന്നാലെ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ പ്രതിശ്രുത വരന്‍ അറസ്റ്റില്‍. മലപ്പുറം അരീക്കോട് കീഴുപറമ്പ് തൃക്കളയൂര്‍ സ്വദേശി അശ്വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് നടപടി. തൃക്കളയൂര്‍ സ്വദേശിനി മന്യയാണ് കഴിഞ്ഞ ജൂണില്‍ വീട്ടിലെ കിടപ്പുമുറില്‍ ആത്മഹത്യ ചെയ്തത്. എട്ടു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2021 സെപ്റ്റംബറിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം.
22കാരിയായ മന്യയുടെ ആത്മഹത്യയ്ക്ക് പിന്നാലെ കുടുംബം ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്തായിരുന്നു പൊലീസിന്റെ അന്വേഷണം. തുടര്‍ന്ന് ഇവര്‍ നല്‍കിയ പരാതിയിലാണ് അശ്വിന്റെ പങ്ക് വ്യക്തമായത്. മന്യയെ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയതായി തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങള്‍ ഉള്‍പ്പെടെ പൊലീസിന് ലഭിച്ചു. ഇവരുടെ വാട്സ് ആപ്പ് ചാറ്റ് പരിശോധിച്ചതാണ് കേസില്‍ നിര്‍ണായകമായത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയതോടെ പ്രതിക്ക് 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം. ഇയാളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Mediavisionlive.in


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !