കുറ്റിപ്പുറം: മഞ്ചാടിയില്‍ ബൈക്ക് യാത്രക്കാരന്‍ മരിക്കുകയും ഭാര്യക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്ത വാഹനാപകടവുമായി ബന്ധപ്പെട്ട് ഇന്നോവ ഓടിച്ചിരുന്നയാള്‍ അറസ്റ്റിലായി. പട്ടാമ്പി കാരക്കോട് സ്വദേശി ബഷീര്‍ ആണ് പിടിയിലായത്. ശനിയാഴ്ച്ചയാണ് അപകടം നടന്നത്. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ബൈക്ക് യാത്രക്കാരന്‍ അബ്ദുള്‍ ഖാദര്‍ തല്‍ക്ഷണം മരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ റുഖിയ സ്‌കൂട്ടറില്‍ നിന്നും തെറിച്ചു വീണ് ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.
അപകടം നടന്ന സ്ഥലത്തിനു തൊട്ടടുത്തുള്ള കടയിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. റോഡിന്റെ ഇടതുവശം ചേര്‍ന്ന് ബൈക്കില്‍ പോവുകയായിരുന്ന ഭാര്യയെയും ഭര്‍ത്താവിനെയുമാണ് ഇന്നോവ കാര്‍ ഇടിച്ചുതെറിപ്പിച്ചത്.എതിര്‍ ദിശയിലൂടെ അമിത വേഗതയിലെത്തിയ ഇന്നോവയാണ് ഇവരെ ഇടിച്ച് തെറിപ്പിച്ചത്.
Content Highlights: Shocking car accident in Kuttipuram; Innova driver arrested



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !