തെരുവുനായയുടെ കടിയേറ്റ സ്ത്രീ മരിച്ചത് പേവിഷബാധമൂലമല്ലെന്ന് പരിശോധനാ ഫലം

0

കോഴിക്കോട് പേരാമ്പ്രയില്‍ തെരുവ്നായയുടെ കടിയേറ്റ് സ്ത്രീ മരിച്ച സംഭവത്തില്‍ പേവിഷ ബാധമൂലമല്ലെന്ന് പരിശോധനാഫലം. മൂന്ന് സാംപിളുകള്‍ പരിശോധിച്ചതിലും ഫലം നെഗറ്റീവാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ഉമ്മര്‍ ഫാറൂഖ് അറിയിച്ചു. ഒരു മാസം മുന്‍പാണ് അന്‍പത്തിയാറ്കാരിയായ ചന്ദ്രികയ്ക്ക് തെരുവ്നായയുടെ കടിയേറ്റത്. കടിച്ച തെരുവ്നായയ്ക്ക് പേ ബാധിച്ചതായി പൂക്കോട് വെറ്റിനറി കോളേജില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. നിരവധി പേരെ അതേ നായ കടിച്ചതിനെ തുടര്‍ന്ന് എല്ലാവരും പ്രതിരോധ വാക്സിനെടുത്തിരുന്നു. മൂന്ന് ഡോസ് വാകാസിനെടുത്തിരുന്ന വീട്ടമ്മ മരിച്ചതോടെ പേ വിഷബാധമൂലമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പ്രതിരോധ വാക്സിന്റെ ഗുണനിലവാരത്തെ കുറിച്ചും ആശങ്കകളുയര്‍ന്നിരുന്നു. ഇത് തെറ്റാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

പേരാമ്പ്രയില്‍ തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ കൂത്താളി സ്വദേശിനി ചന്ദ്രികയാണ് മരിച്ചത്. കഴിഞ്ഞ മാസം 21 നാണ് ചന്ദ്രികയുടെ മുഖത്ത് തെരുവ് നായ കടിച്ചത്. ഇവര്‍ക്കൊപ്പം പലരെയും നായ കടിച്ചെങ്കിലും ഇവര്‍ക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. ചന്ദ്രികക്ക് പേവിഷ ബാധ ഉണ്ടായോ എന്നത് സ്ഥിരീകരിക്കുന്ന പരിശോധനാ ഫലങ്ങള്‍ ലഭിച്ചിരുന്നില്ല. ഇത് ലഭിച്ച ശേഷം മാത്രമേ പേവിഷ ബാധ ഉറപ്പിക്കാനാവൂ എന്നായിരുന്നു ആരോഗ്യവകുപ്പിന്റെ നിലപാട്.

പത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് ചന്ദ്രിക പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്. ഇവര്‍ക്ക് പനിയും അണുബാധയും ഉണ്ടായി. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. തെരുവ് നായയുടെ ആക്രമണത്തില്‍ ചന്ദ്രികയുടെ മുഖത്തായിരുന്നു പരിക്കേറ്റത്. പത്തുദിവസം മുമ്പ് ശാരീരികാസ്വസ്ഥതകളെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി മരിച്ചു.

ഒരു വർഷത്തിനിടെ രണ്ടാമത്തെ സംഭവം:

സംസ്ഥാനത്ത് ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് പേവിഷബാധക്കെതിരായ വാക്‌സിനെടുത്തിട്ടും മരണം സ്ഥിരീകരിച്ചതെന്ന തരത്തിലാണ് നേരത്തെ വാര്‍ത്തകള്‍ വന്നത്. ജൂണില്‍ പാലക്കാട് മങ്കരയില്‍ 19കാരിയായ ശ്രീലക്ഷി മരിച്ചതാണ് ആദ്യത്തെ സംഭവം. കോയമ്പത്തൂരിലെ സ്വകാര്യ കോളജില്‍ ബിസിഎ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു ശ്രീലക്ഷ്മി. മേയ് 30നു രാവിലെ കോളജിലേക്കു പോകുന്നതിനിടെയാണ് അയല്‍വീട്ടിലെ നായ ശ്രീലക്ഷ്മിയെ കടിച്ചത്. കടിമൂലം പെണ്‍കുട്ടിയുടെ കൈയില്‍ ആഴത്തിലുള്ള മുറിവേറ്റിരുന്നു. 

പെണ്‍കുട്ടി ജില്ലാ ആശുപത്രി, ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രി, തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍നിന്നു റാബിസ് വാക്സിനുകളും എടുത്തു. പേവിഷബാധയുടെ യാതൊരു ലക്ഷണവും ശ്രീലക്ഷ്മി കാണിച്ചിരുന്നില്ലെന്നും വീട്ടുകാര്‍ വ്യക്തമാക്കി. കുട്ടി സ്ഥിരമായി കോളേജിലും പോകുന്നുണ്ടായിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 27 തിങ്കളാഴ്ചയാണ് പാലക്കാട് ജില്ലാ ആശുപത്രിയില്‍നിന്ന് അവസാനത്തെ ഡോസ് കുത്തിവെയ്പെടുത്തത്. 28നു സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞു തിരിച്ചുവരുമ്പോള്‍ ശ്രീലക്ഷ്മിക്ക് ചെറിയതോതില്‍ പനിയും അസ്വസ്ഥതകളും ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ശ്രീലക്ഷ്മി മരിച്ചത്.
Content Highlights: The test results show that the woman who was bitten by a stray dog did not die of rabies
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !