യുവേഫ സൂപ്പര്‍ കപ്പ് സ്പാനിഷ് വമ്ബന്മാരായ റയല്‍ മാഡ്രിഡിന്. യൂറോപ്പ ലീഗ് ചാമ്ബ്യന്മാരായ ഫ്രാങ്ക്ഫര്‍ട്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കെട്ടുകെട്ടിച്ചാണ് റയല്‍ കിരീടം ചൂടിയത്.
ഡേവിഡ് അലാബയും കരീം ബെന്‍സേമയുമാണ് സ്കോറര്‍മാര്‍. റയല്‍ മാഡ്രിഡിന്റെ നാലാം യുവേഫ സൂപ്പര്‍ കപ്പ് കിരീടമാണിത്. ഇതോടെ പുതിയ സീസണ്‍ കിരീടത്തോടെ ആരംഭിക്കാനും റയലിനു സാധിച്ചു.
ഫ്രാങ്ക്ഫര്‍ട്ടാണ് നന്നായി തുടങ്ങിയത്. എന്നാല്‍ ഗോള്‍ കീപ്പര്‍ തിബോ കോര്‍ട്ട്വായുടെ മിന്നല്‍ സേവുകള്‍ റയലിനെ രക്ഷിച്ചുനിര്‍ത്തി. മെല്ലെ റയല്‍ കളിയുടെ നിയന്ത്രണമേറ്റെടുത്തു. 37ആം മിനിട്ടില്‍ റയല്‍ അലാബയിലൂടെ ആദ്യ ഗോള്‍ കണ്ടെത്തി. കോര്‍ണറില്‍ നിന്നായിരുന്നു ഗോള്‍. 65ആം മിനിട്ടില്‍ വിനീഷ്യസിന്റെ പാസില്‍ നിന്ന് ബെന്‍സീമ റയലിന്റെ രണ്ടാം ഗോളും നേടി.
Content Highlights: UEFA Super Cup: For Real Madrid
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !