കര്‍ണാടകയിലെ സുള്ള്യ ബെല്ലാരയില്‍ യുവമോര്‍ച്ച നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. ഷിഹാബ്, റിയാസ്, ബഷീര്‍ എന്നിവരാണ് അറസ്റ്റിലായത്. മൂവരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തരാണ്. സുള്ള്യ സ്വദേശികളായ ഇവരെ കാസര്‍ഗോഡ് നിന്നാണ് പിടിയികൂടിയത്.
കൊലപാതകത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. കേസിലെ മുഖ്യപ്രതികളാണ് പിടിയിലായത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.
ദക്ഷിണ കന്നഡയിലെ യുവമോര്‍ച്ച നേതാവായ പ്രവീണ്‍ നെട്ടാരുവാണ് മരിച്ചത്. ജൂലൈ 26 നാണ് പ്രവീണ്‍ നെട്ടാരുവിനെ വെട്ടിക്കൊന്നത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചത്.
Content Highlights: Murder of Yuva Morcha leader; Three Popular Front workers arrested, nabbed from Kasargod
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !