വാട്സ്‌ആപ്പിലെ എല്ലാ ഗ്രൂപ്പുകളെയും ഒരിടത്ത് വെച്ച് നിയന്ത്രിക്കാന്‍ അനുവദിക്കുന്ന 'കമ്യൂണിറ്റി' ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.
എന്നാല്‍, ബീറ്റ ടെസ്റ്റിങ് കഴിഞ്ഞ വൈകാതെ തന്നെ അത് എല്ലാവര്‍ക്കും ലഭിച്ചുതുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ആന്‍ഡ്രോയിഡിലെ വാട്ട്‌സ്‌ആപ്പ് ബീറ്റയുടെ പുതിയ പതിപ്പായ 2.22.19.3-ല്‍ പുതിയ കമ്മ്യൂണിറ്റീസ് ടാബ് അവതരിപ്പിച്ചതായി WABetaInfo റിപ്പോര്‍ട്ട് ചെയ്യുന്നു. ആന്‍ഡ്രോയിഡ് ബീറ്റ ഉപയോക്താക്കള്‍ക്ക് ചാറ്റ് സെക്ഷന് അടുത്തായി ക്യാമറ ഐക്കണിന് പകരം പുതിയൊരു കമ്മ്യൂണിറ്റി ടാബ് കാണാന്‍ കഴിയും. അതേസമയം, വാട്സ്‌ആപ്പ് ബീറ്റയുടെ മുകളില്‍ പറഞ്ഞ വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് ഫീച്ചര്‍ ലഭിച്ചിട്ടില്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ലഭ്യമായേക്കും.
അതേസമയം, വാട്സ്‌ആപ്പ് കമ്യൂണിറ്റി ഫീച്ചറിന്റെ റിപ്പോര്‍ട്ടിനൊപ്പം ഒരു സ്ക്രീന്‍ഷോട്ടും നല്‍കിയിട്ടുണ്ട്. ഫീച്ചറിനെ കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ ചിത്രം നോക്കിയാല്‍ മതിയാകും.
എന്താണ് കമ്യൂണിറ്റി ഫീച്ചര്‍…?
നിങ്ങളുടെ എല്ലാ ഗ്രൂപ്പുകളും എളുപ്പത്തില്‍ നിയന്ത്രിക്കാനും ഒരേസമയം അറിയിപ്പുകള്‍ അയയ്‌ക്കുന്നതിനും മറ്റും വിവിധ വിഷയങ്ങള്‍ക്കായി ഉപഗ്രൂപ്പുകള്‍ സൃഷ്‌ടിക്കാനും നിങ്ങളെ അനുവദിക്കുന്ന സവിശേഷതയാണ് കമ്മ്യൂണിറ്റി ഫീച്ചര്‍. ഏകദേശം 10 ഉപഗ്രൂപ്പുകള്‍ സൃഷ്ടിക്കാം, അവയില്‍ ഓരോന്നിലും 512 അംഗങ്ങളെ വരെ ചേര്‍ക്കാനും സാധിക്കും.
കമ്മ്യൂണിറ്റിയിലെ ഒരു അംഗത്തിന് ഉപഗ്രൂപ്പുകളില്‍ നിന്ന് പുറത്തുപോകാനോ ചേരാനോ സ്വയം തീരുമാനിക്കാം, കമ്മ്യൂണിറ്റികള്‍ ആവശ്യാനുസരണം അഡ്മിന് പ്രവര്‍ത്തനരഹിതമാക്കാനും കഴിയും.
ആളുകളെ ബ്ലോക്ക് ചെയ്യാനും ദുരുപയോഗം റിപ്പോര്‍ട്ട് ചെയ്യാനും മറ്റും വാട്സ്‌ആപ്പ് കമ്മ്യൂണിറ്റികള്‍ നിങ്ങളെ അനുവദിക്കും. കൂടാതെ, വാട്ട്‌സ്‌ആപ്പ് ചാറ്റുകള്‍ പോലെ, അവ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ആണ്. കമ്മ്യൂണിറ്റികള്‍ ഫേസ്ബുക്ക് മെസഞ്ചറിലും ഇന്‍സ്റ്റാഗ്രാമിലേക്കും വികസിപ്പിക്കാന്‍ സാധിക്കും.
ഈ ഫീച്ചറിന്റെ ഔദ്യോഗിക റിലീസിനെ കുറിച്ച് ഇപ്പോള്‍ ഒരു സൂചനയും ലഭ്യമല്ല. നിലവില്‍ ബീറ്റ ഉപയോക്താക്കളിലേക്ക് എത്തിയ സ്ഥിതിക്ക്, ഉടന്‍ തന്നെ ഒരു റോള്‍ഔട്ട് പ്രതീക്ഷിക്കുന്നു.
Content Highlights: | "WhatsApp Communities"; WhatsApp with a cool feature has started getting beta users



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !