ദേശീയപാത വളാഞ്ചേരി വട്ടപ്പാറ മേലേ വളവിൽ നിയന്ത്രണം വിട്ട കാർ താഴ്ചയിലേയ്ക്ക് മറിഞ്ഞ് രണ്ടു പേർക്ക് പരുക്ക്.ഞായറാഴ് വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം.കൊടുങ്ങല്ലൂർ കരുപടന്ന സ്വദേശികളായ തെക്കേവീട്ടിൽ ഹാഷിം, ഭാര്യ ബാസിമ, മകൻ രണ്ടര വയസ്സുകാരൻ ഐസിൻ അയാസ് ബന്ധുവായ ലിയാന എന്നിവർ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. മീഡിയവിഷൻ ടി.വി. സംഭവത്തിൽ ബാസിമ , ലിയാന എന്നിവരെ പരുക്കുകളോടെ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാമപുരത്തു നിന്നും അമ്മാവന്റെ മകളായ ലിയാനയെയും കൂട്ടി കൊടുങ്ങല്ലൂരിലേയ്ക്ക് പോവുന്നതിനിടെയായിരുന്നു നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ താഴ്ചയിലേയ്ക്ക് മറിഞ്ഞത്. മീഡിയവിഷൻ ടി.വി. വളാഞ്ചേരി പൊലീസും ഹൈവേ പൊലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Mediavisionlive.in


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !