ആർപ്പുവിളികളിൽ നീരാടാൻ ബിയ്യം കായൽ; വള്ളം കളിക്ക് ഇനി അഞ്ചുദിനങ്ങൾ

0
Biyam Kayal to bathe in shouts; Five more days to play the boat

മലബാറിന്റെ ജലോത്സവമായ ബിയ്യം കായല്‍ വള്ളംകളി മത്സരത്തിന് ഇനി അഞ്ച് ദിവസം ( സെപ്റ്റംബര്‍ ഒൻപത് ) മാത്രം. സെപ്‌തംബർ ഒൻപതിന് ബിയ്യം കായലിൽ നടക്കുന്ന വള്ളംകളി മത്സരം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനംചെയ്യും. പി.നന്ദകുമാർ എം.എൽ.എ അധ്യക്ഷനാകും.

ഓണാഘോഷത്തിന്റെ ഭാഗമായി അവിട്ടം നാളിലാണ് ബിയ്യം കായൽ വള്ളംകളി നടക്കുന്നത് . കായലോളങ്ങളെ തുഴഞ്ഞ് മാറ്റി കായല്‍ രാജാവാകാനുള്ള തീവ്ര പരിശീലനത്തിലാണ് വള്ളം കളി ടീമുകള്‍. ഇത്തവണ പത്ത് മേജര്‍ വള്ളങ്ങളും പതിമൂന്ന് മൈനര്‍ വള്ളങ്ങുമാണ് ഉൾപ്പടെ 23 വള്ളങ്ങളാണ് മത്സരിക്കുന്നത്. രണ്ടു മണിയോടെ ആരംഭിച്ച് അഞ്ചരയോടെ അവസാനിപ്പിക്കുന്ന തരത്തിലാണ് മത്സരങ്ങളുടെ ക്രമീകരണം. നിലവിലെ വള്ളംകളി പവലിയൻ തകർച്ചാവസ്ഥയിലായതിനാൽ സമാന്തരമായി താൽക്കാലിക പവലിയൻ നിർമിക്കും. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ബിയ്യം കായലിന്റെ ഓളപ്പരപ്പിൽ ആവേശമാകാൻ വള്ളങ്ങൾ തയ്യാറെടുക്കുന്നത്. ടൂറിസം വാരാഘോഷത്തിൻ്റെ ഭാഗമായി സെപ്‌തംബർ അഞ്ചുമുതല്‍ പതിനൊന്ന് വരെ പൊന്നാനിയിൽ വിപുലമായ ഓണാഘോഷപരിപാടികൾ ഒരുക്കിയാതായി പി.നന്ദകുമാർ എം.എൽ.എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

പൊന്നാനി ചന്തപ്പടി പൊതുമരാമത്ത് വിശ്രമമന്ദിരത്തിൽ നടന്ന പരിപാടിയിൽ പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഇ സിന്ധു,ദേശീയപാത വിഭാഗം തഹസിൽദാർ ഷംസുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: Biyam Kayal to bathe in shouts; Five more days to play the boat
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !