കഴിഞ്ഞ ഏഷ്യ കപ്പിൽ ഇന്ത്യയെ വിറപ്പിച്ച പ്രകടനം ആവർത്തിക്കാൻ ഹോങ്കോങിനായില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ തിളങ്ങി ഇന്ത്യ സൂപ്പർ ഫോറിലേക്ക്. 40 റൺസിനായിരുന്നു ഹോങ്കോങിനെതിരായ ഇന്ത്യൻ ജയം. ഇതോടെ ഏഷ്യ കപ്പിൽ തോൽവി അറിയാതെ ഇന്ത്യ 13 മത്സരങ്ങൾ പൂർത്തിയാക്കി.
ഇന്ത്യ ഉയർത്തിയ 193 ലക്ഷ്യം പിന്തുടർന്ന ഹോങ്കോങ്ങിന്റെ വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ വീഴ്ത്തിയാണ് ഇന്ത്യൻ ബൗളർമാർ ഹോങ്കോങ്ങിനെ പിടിച്ച് കെട്ടിയത്. മൂന്നാം വിക്കറ്റിൽ ബാബർ ഹയാത്ത് കിഞ്ചിത് ഷായെ കൂട്ട് പിടിച്ച് പിന്തുടരാൻ ശ്രമിച്ചെങ്കിലും. രവീന്ദ്ര ജഡേജ കൂട്ട്കെട്ട് പൊളിച്ചു. ഹോങ്കോങ് നായകൻ നിസാഖത്ത് ഖാനെ പുറത്താക്കിയതും ബാക്ക്‌വേര്‍ഡ് പോയിന്റിൽ നിന്നുള്ള നേരിട്ടുള്ള ഏറായിരുന്നു.
പിന്നീട് ഷാ പൊരുതിയെങ്കിലും മധ്യ ഓവറുകളിൽ റൺസ് കണ്ടെത്താൻ സാധിക്കാഞ്ഞത് തിരിച്ചടിയായി. അവസാന ഓവറുകളിൽ സീഷാൻ അലി സ്കോട്ട് മക്കെച്നി എന്നിവർ ആഞ്ഞടിച്ചെങ്കിലും സമയം വൈകിയിരുന്നു. സീഷാൻ 17 പന്തിൽ 26 റൺസും, സ്കോട്ട് 8 പന്തിൽ 16 റൺസും നേടി. ഇന്ത്യക്ക് വേണ്ടി ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ, ആവേശ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സൂര്യകുമാർ യാദവിന്റെ വെടിക്കെട്ടിലാണ് മികച്ച സ്കോർ നേടിയത്. സൂര്യ 26 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും ആറു സിക്‌സറുകളും സഹിതം 68 റണ്‍സ് നേടി. സൂര്യക്ക് പുറമെ വിരാട് കോഹ്ലി ഇന്ത്യൻ നിരയിൽ അർദ്ധ ശതകം പൂർത്തിയാക്കി. 44 പന്തുകളില്‍ നിന്ന് ഒരു ബൗണ്ടറിയും മൂന്നു സിക്‌സറുകളും സഹിതം 59 റണ്‍സായിരുന്നു കോഹ്ലിയുടെ സംഭാവന. രോഹിത് ശർമ്മ 13 പന്തിൽ 21 റൺസും കെ എൽ രാഹുൽ 39 പന്തിൽ 36 റണ്‍സും നേടി. ഈ മത്സരത്തോടെ രാജ്യാന്തര ടി 20യിൽ 3500 റൺസ് നേടുന്ന ആദ്യ താരമെന്ന റെക്കോർ രോഹിത് ശർമ്മ സ്വന്തമാക്കി.
Content Highlights: Mediavisionlive.in




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !