തിരുവനന്തപുരം: 2022 സെപ്‌റ്റംബർ മാസത്തിൽ 9 ദിവസമാണ് ബാങ്കുകൾ പ്രവർത്തിക്കാതെ അടഞ്ഞു കിടക്കുക. ഈ അവധി ദിവസങ്ങളിൽ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഞായറാഴ്ചകളും ഉൾപ്പെടും. ഒപ്പം 2 ദിവസം ഓണം അവധിയും. ഓണത്തോട് അനുബന്ധിച്ച് നാലു ദിവസങ്ങളാണ് അവധി വരുന്നത്.
Bank Holidays in September 2022
സെപ്റ്റംബർ 7 (ഒന്നാം ഓണം), സെപ്റ്റംബർ 8 (തിരുവോണം), സെപ്റ്റംബർ 10 (നാലാം ശനിയാഴ്ച/നാലാം ഓണം/ശ്രീനാരായണ ഗുരുജയന്തി), സെപ്റ്റംബർ 11 (ഞായർ) ഈ നാലു ദിവസങ്ങൾ ബാങ്കുകൾ പ്രവർത്തിക്കുന്നതല്ല.
സെപ്റ്റംബർ രണ്ടാം ആഴ്ചയിൽ ആകെ മൂന്നു ദിവസങ്ങളിൽ മാത്രമേ ബാങ്കുകൾ തുറന്നു പ്രവർത്തിക്കൂ. സെപ്റ്റംബർ 5, സെപ്റ്റംബർ 6, സെപ്റ്റംബർ 9 ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കും. ബാങ്കുകൾ പ്രവർത്തനരഹിതമായ ദിവസങ്ങളിലും ഓൺലൈൻ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാണ്.
2022 സെപ്റ്റംബർ മാസത്തിലെ മറ്റു ബാങ്ക് അവധികൾ
- സെപ്റ്റംബർ 4,11,18,15- ഞായറാഴ്ച
- സെപ്റ്റംബർ 24- മാസത്തിലെ രണ്ടാം ശനിയാഴ്ച
- സെപ്റ്റംബർ 21- ശ്രീനാരായണഗുരു സമാധി
Content Highlights: For the attention of bank customers; Banks are closed on these days


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !