ട്വിറ്ററില്‍ അഞ്ച് കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന നേട്ടമാണ് കോലി ഇന്ന് സ്വന്തമാക്കിയത്. ഇന്‍സ്റ്റഗ്രാമില്‍ കോലിക്ക് 21.1 കോടി ഫോളോവേഴ്സുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന ക്രിക്കറ്റ് താരവും ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന മൂന്നാമത്തെ കായികതാരവുമാണ് കോലി.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലിയോണല്‍ മെസി എന്നിവര്‍ മാത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ കോലിയെക്കാള്‍ മുന്നിലുള്ള കായിക താരങ്ങള്‍. ഫേസ്ബുക്കില്‍ കോലിക്ക് 4.9 കോടി ഫോളോവേഴ്സാണുള്ളത്. ഇതോടെ പ്രധാനപ്പെട്ട മൂന്ന് സമൂഹമാധ്യമങ്ങളിലുമായി കോലിയെ പിന്തുടരുന്നവരുടെ എണ്ണം 31 കോടിയായി.
Content Highlights: Kohli gets 5 crore followers on Twitter
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !