എം ബി രാജേഷിന് തദ്ദേശസ്വയംഭരണവും എക്‌സൈസും; മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമില്ല

0
എം ബി രാജേഷിന് തദ്ദേശസ്വയംഭരണവും എക്‌സൈസും; മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമില്ല | Local Self-Government and Excise to MB Rajesh; There is no change in the portfolios of the ministers

തിരുവനന്തപുരം:
മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ എം ബി രാജേഷിന് തദ്ദേശസ്വയംഭരണം, എക്‌സൈസ് വകുപ്പുകളുടെ ചുമതല നല്‍കി. മുമ്പ് എം വി ഗോവിന്ദന്‍ വഹിച്ചിരുന്ന വകുപ്പുകള്‍ രാജേഷിന് നല്‍കുകയായിരുന്നു. സ്പീക്കര്‍ പദവി രാജിവെച്ചാണ് രാജേഷ് മന്ത്രിയായത്. 

രാജേഷിന്റെ മന്ത്രിസ്ഥാനത്തിനൊപ്പം സംസ്ഥാനത്തെ മന്ത്രിമാരുടെ വകുപ്പുകളില്‍ ചില അഴിച്ചുപണികളും ഉണ്ടായേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. വി എന്‍ വാസവന്റെ പക്കലുള്ള സാംസ്‌കാരിക വകുപ്പ് രാജേഷിന് നല്‍കുമെന്നും, പകരം എക്‌സൈസ് വാസവന് നല്‍കുമെന്നുമൊക്കെയായിരുന്നു അഭ്യൂഹം. 

എം വി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിസ്ഥാനം രാജിവെച്ചത്. തൃത്താലയില്‍ നിന്നുള്ള എംഎല്‍എയാണ് രാജേഷ്. സ്പീക്കര്‍ സ്ഥാനത്തേക്ക് സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ എഎന്‍ ഷംസീറിനെയും തെരഞ്ഞെടുത്തിട്ടുണ്ട്. ഓണത്തിന് ശേഷം അദ്ദേഹം ചുമതലയേല്‍ക്കും. 
Content Highlights: Local Self-Government and Excise to MB Rajesh; There is no change in the portfolios of the ministers
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !