അർധരാത്രിയിൽ മാലിന്യവാഹനങ്ങൾ എടയൂരിലേക്ക്.. കാവലിരുന്ന് കയ്യോടെ പിടികൂടി ഡിവൈഎഫ്ഐ പ്രവർത്തകർ

0

അർധരാത്രിയിൽ മാലിന്യവാഹനങ്ങൾ എടയൂരിലേക്ക്..കാവലിരുന്ന് കയ്യോടെ പിടികൂടി DYFI പ്രവർത്തകർ | DYFI activists caught the garbage trucks in the middle of the night to Edaur

എടയൂർ: പഞ്ചായത്തിൽ ചീനിച്ചോട് പ്രദേശം ലക്ഷ്യമാക്കി ദൂരദിക്കുകളിൽ നിന്നും രാത്രിയുടെ മറവിൽ ഇലക്ട്രോണിക്സ് മാലിന്യങ്ങൾ ഉൾപ്പെടെ തള്ളാനെത്തിയ വാഹനങ്ങൾ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കയ്യോടെ പിടികൂടി.. 

ഏറെ ദിവസങ്ങളായി ചീനിച്ചോട് പ്രദേശം ലക്ഷ്യമാക്കി ദൂരെ ദിക്കുകളിൽ നിന്നും മാലിന്യം തള്ളാനെത്തുന്ന വാഹനങ്ങൾ അർധരാത്രിയിൽ വരുന്നത് പതിവാണ്. അധികൃതർക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയെങ്കിലും നടപടികൾ ഒന്നും ഉണ്ടായില്ല.തുടർന്നാണ് പ്രദേശവാസികളുടെ ദുരിതം കണക്കിലെടുത്ത് ഡി.വൈ.എഫ്.ഐ എടയൂർ മേഖല കമ്മറ്റി വിഷയം ഏറ്റെടുത്തത്. ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നും ഇവിടേക്ക് ഇലക്ട്രോണിക്സ് മാലിന്യങ്ങൾ എത്തിയിരുന്നു.

അർധരാത്രിയിൽ മാലിന്യവാഹനങ്ങൾ എടയൂരിലേക്ക്..കാവലിരുന്ന് കയ്യോടെ പിടികൂടി DYFI പ്രവർത്തകർ | DYFI activists caught the garbage trucks in the middle of the night to Edaur

ഈ മാലിന്യങ്ങൾ ചീനിച്ചോട് ഒഴിഞ്ഞ പ്രദേശത്ത് എത്തിക്കുകയും പിന്നീട് ഇവ അഗ്നിക്കിരയാക്കുകയും ചെയ്യും.ഇതേ തുടർന്ന് ഉണ്ടാകുന്ന പുകശല്യം നാട്ടുകാർക്ക് ദുരിതം തീർത്തിരുന്നു.. ഇതേ തുടർന്നാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ വിഷയം ഏറ്റെടുത്തത്.ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ എത്തിയ വാഹനം പ്രവർത്തകർ തടയുകയും പോലീസിൽ വിവരം അറിയിക്കുകയും പോലീസെത്തി തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു.ഡി. വൈ. എഫ്. ഐ നേതാക്കളായ അഖിൽ. എം, ഷെബീർ .എം, നിഥിൻ.പി.എം, സുജിൻ.എം, പ്രണവ് .പി ,അരുൺ.എം, ഷൗക്കത്തലി.എൻ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനങ്ങൾ തടഞ്ഞത്..
Content Highlights: DYFI activists caught the garbage trucks in the middle of the night to Edaur
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !