ബോളിവുഡില്‍ അഭിനേതാവായി അരങ്ങേറാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. ഹുമ ഖുറേഷിയെയും സൊനാക്ഷി സിന്‍ഹയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സത്‍റാം രമണി സംവിധാനം ചെയ്യുന്ന ഡബിള്‍ എക്സ്‌എല്‍ എന്ന ചിത്രത്തിലൂടെയാണ് ധവാന്‍റെ സിനിമാ അരങ്ങേറ്റം.
കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം ഉയര്‍ന്ന ശരീരഭാരമുള്ള രണ്ട് സ്ത്രീകളുടെ ജീവിതയാത്രയാണ് ആവിഷ്കരിക്കുന്നത്. ശിഖര്‍ ധവാന്‍ ഉള്‍പ്പെടുന്ന, ചിത്രത്തിലെ ഒരു സ്റ്റില്‍ പുറത്തെത്തി.
ഹുമ ഖുറേഷിക്കൊപ്പം നൃത്തം ചെയ്യുന്ന ധവാന്‍ ആണ് ചിത്രത്തില്‍. തന്‍റെ ട്രേഡ് മാര്‍ക്ക് ഹെയര്‍ സ്റ്റൈലില്‍ കറുത്ത സ്യൂട്ട് ധരിച്ചാണ് ധവാന്‍ ചിത്രത്തില്‍ ഉള്ളത്. ചുവപ്പ് നിറത്തിലുള്ള ഒരു ഗൌണ്‍ ആണ് ഹുമ ധരിച്ചിരിക്കുന്നത്. രാജ്ശ്രീ ത്രിവേദി എന്ന ദില്ലിയില്‍ നിന്നുള്ള സ്പോര്‍ട്സ് അവതാരകയാണ് ഹുമ ഖുറേഷിയുടെ കഥാപാത്രം. സൈറ ഖന്ന എന്ന ഫാഷന്‍ ഡിസൈനര്‍ ആണ് സൊനാക്ഷിയുടെ കഥാപാത്രം. ഉയര്‍ന്ന ശരീരഭാരം കാരണം തങ്ങള്‍ക്ക് താല്‍പര്യമുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും പലരും നിരുത്സാഹപ്പെടുത്തിയിട്ടും അതില്‍ തന്നെ പ്രാവീണ്യം നേടുകയാണ് ഇരുവരും.
Content Highlights: Shikhar Dhawan to make his Bollywood debut; First film with Huma Qureshi
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !