മലപ്പുറം ഭിന്നശേഷി സംവരണ വിഷയവുമായി ബന്ധപ്പെട്ട് അനവധി ഹയർ സെക്കണ്ടറി അധ്യാപക നിയമനങ്ങൾ വർഷങ്ങളായി അപ്രൂവൽ ലഭിക്കാതെ നീണ്ടുപോവുകയാണ്.
2014-15 കാലഘട്ടം മുതലുള്ള , പല കാരണങ്ങളാൽ നീണ്ടുപോയ നിയമനങ്ങളും ഇപ്പോൾ ഭിന്നശേഷി സംവരണത്തിൻ്റെ പേരിൽ തടഞ്ഞിരിക്കുകയാണ്.
10/08/2022 ലെ സിംഗിൾ ബഞ്ച് ഉത്തരവും , ഇപ്പോൾ 13/12/2022 ന് വന്നിട്ടുള്ള ഡിവിഷൻ ബഞ്ച് ഉത്തരവും നിയമന അംഗീകാരം കാത്തിരിക്കുന്ന അധ്യാപകർക്ക് ആശ്വാസത്തിന് വക നൽകുന്നില്ല.
നിയമനങ്ങൾ അംഗീകരിക്കപ്പെടണമെങ്കിൽ വ്യക്തമായ സർക്കാർ ഉത്തരവ് ആവശ്യമാണ്. ഇതിൻ്റെ പേരിൽ യോഗ്യതയുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികളും ജോലിയിൽ പ്രവേശിക്കാനാവാതെയും അപ്രൂവലാ കാതെയും വിഷമിക്കുകയാണ്.
ഈ സാഹചര്യത്തിൽ നിയമന അംഗീകാരം കാത്തിരിക്കുന്ന അധ്യാപകരുടെ കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്ന് കൂടുതൽ ഫലപ്രദമായ ഇടപെടൽ ഉണ്ടാകേണ്ടതുണ്ട്.
ഇക്കാര്യം സർക്കാരിനെ ബോധ്യപ്പെടുത്തേണ്ടതിനു വേണ്ടി
17 ഡിസംബർ 2022 ശനിയാഴ്ച രാവിലെ 10 മണിക്ക് എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേർസിൻ്റെ (AHSTA ) നേതൃത്വത്തിൽ മലപ്പുറം കലക്ടേറ്റിനു മുൻപിൽ ധർണ്ണ നടത്തും.മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് സമർപ്പിക്കുന്ന ഭീമ ഹർജിയിൽ
അപ്രൂവലാകാത്ത അധ്യാപകരുടെ ഒപ്പുശേഖരണവും ഉണ്ടാകും .
കെ.പി.സി.സി. മുൻ ജന.സെക്രട്ടറി വി.എ.കരീം ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡൻറ് പി. ഇഫ്ത്തിക്കാറുദ്ധീൻ അധ്യക്ഷത വഹിക്കും.
സംസ്ഥാന സെക്രട്ടറി മനോജ് ജോസ് വിഷയാവതരണം നടത്തും.. ജില്ലാ സെക്രട്ടറി ഡോ.പ്രദീപ് കുമാർ കറ്റോട്,
സംസ്ഥാന കൗൺസിൽ അംഗങ്ങളായ യു.ടി.അബൂബക്കർ, വി.കെ രഞ്ജിത്ത്, ശ്യാം കെ , നൗഷാദ്, സുബൈർ കെ, ഉണ്ണിക്കൃഷ്ണൻ, ഡോ.അജിത് കുമാർ , എം.ടി മുഹമ്മദ് , സറീന,ജില്ല ട്രഷറർ എ സി പ്രവീൺ തുടങ്ങിയവർ പങ്കെടുക്കും.
Content Highlights: On December 17 against delay in approval of higher secondary teachers A protest dharna will be held.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !