ഡല്‍ഹി: ഉപയോക്താക്കള്‍ക്ക് നല്‍കുന്ന സേവനം മെച്ചപ്പെടുത്തുന്നതിന് ഇടയ്ക്കിടെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്‌ആപ്പ്.
വാട്‌സ്‌ആപ്പ് വഴി ഒരേ സമയം 32 പേരെ വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കുന്ന ഫീച്ചറാണ് ഇതില്‍ പുതിയത്. മുന്‍പത്തെ അപേക്ഷിച്ച് നാലിരട്ടി ആളുകളെ വരെ ഒരേ സമയം വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.
കോളിനിടെ വീഡിയോ, ഓഡിയോ ഫീഡ് വലുതാക്കാനും മ്യൂട്ട് ചെയ്യാനും സാധിക്കുന്ന ഫീച്ചറാണ് മറ്റൊന്ന്. പ്രത്യേകമായി സന്ദേശം അയക്കാനും കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. ഗ്രൂപ്പ് കോളില്‍ പാര്‍ട്ടിസിപ്പന്റില്‍ ലോങ് പ്രസ് ചെയ്താല്‍ ഈ സേവനം ലഭിക്കും.
കോള്‍ ലിങ്ക് പങ്കുവെച്ച് കൊണ്ട് ഗ്രൂപ്പ് കോളിലേക്ക് ഉപയോക്താക്കളെ ക്ഷണിക്കുന്ന കോള്‍ ലിങ്ക് ഫീച്ചറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഗ്രൂപ്പ് കോളിനിടെ പുതിയ ആള്‍ പങ്കെടുത്താല്‍ അത് അറിയിക്കുന്ന ഇന്‍ കോള്‍ ബാനര്‍ നോട്ടിഫിക്കേഷനാണ് വാട്‌സ് ആപ്പ് അടുത്തിടെ അവതരിപ്പിച്ച മറ്റൊരു ഫീച്ചര്‍. വീഡിയോ കോളിനിടെ, സ്‌ക്രീന്‍ ചെറുതാക്കി മറ്റു കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറും വാട്‌സ്‌ആപ്പിന്റെ പ്രത്യേകതയാണ്.
Content Highlights: You can video call 32 people at the same time, WhatsApp with new features
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !