മലപ്പുറം: ദലിത്- ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ,ഗവേഷക സ്‌കോളർഷിപ്പുകൾ നിർത്തലാക്കിയ കേന്ദ്ര സർക്കാർ നടപടി വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണെന്നും ഈ നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്നും എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ല കമ്മിറ്റി പ്രസ്താവിച്ചു.
ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിലെ പട്ടികജാതി, പട്ടിക വർഗ്ഗ,ഒബി.സി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് നൽകി വരുന്ന പ്രീമെട്രിക് സ്കോളർഷിപ്പ് നിർത്തലാക്കിയിരിക്കുകയാണ്.ഇതിനു പിന്നാലെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് തുക വെട്ടിച്ചുരിക്കിയിരിക്കുന്നു.ന്യൂന പക്ഷ വിദ്യാർത്ഥികൾക്ക് എം.ഫിൽ,പി.എച്ച്.ഡി ഗവേഷണത്തിന് നൽകിവന്നിരുന്ന ഫെലോഷിപ്പും അവസാനിപ്പിച്ചിരിക്കുന്നു.
ഭരണ ഘടന ഉറപ്പു നൽകുന്ന ന്യൂന പക്ഷ അവകാശങ്ങളും സാമൂഹ്യ നീതിയുടെ നിഷേധമാണെന്നും ഇതിനെതിരെ മത,കക്ഷി രാഷ്ട്രീയ ത്തിനതീതമായി ശബ്ദമുയർത്തണമെന്നും എസ്.വൈ.എസ് ജില്ലാ ജനറൽ സെക്രട്ടറി വി.പി.എം.ഇസ്ഹാഖ് ആവശ്യപ്പെട്ടു. "നേരിന് കാവലിരിക്കുക " എന്ന പ്രമേയത്തിൽ നടക്കുന്ന എസ്.വൈ.എസ് അംഗത്വ കാമ്പയിന്റെ ഭാഗമായി സർക്കിൾ യൂത്ത് കൗൺസിലിന്റെ ജില്ലാ തല ഉദ്ഘാടനം പുളിക്കൽ സോണിലെ വാഴയൂരിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ചെള്ളിക്കരയിൽ നടന്ന പരിപാടിയിൽ ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് ശിഹാബുദ്ദീൻ അഹ്സനി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ സി.കെ.ശക്കീർ, പി.യൂസുഫ് സഅ്‌ദി വിഷയാവതരണം നടത്തി.സോൺ നേതാക്കളായ അബ്ദു റഊഫ് ജൗഹരി,സി കെ എം ഫാറൂഖ്, കെ കെ അബ്ദുൽ ഹമീദ്, ശാഫി ബാഖവി കക്കോവ്, എൻ അബ്ദുസലാം സഖാഫി, നൗഷാദ് വാഴയൂർ, ഫിറോസ് ഇർഫാനി, മുജീബ് ബുഖാരി, ഹബീബ് അശ്റഫ് ഒമാൻ എന്നിവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Abolition of Central Government Scholarship Challenge to Students - S.Y.S


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !