വളവന്നൂര്‍ സിഎച്ച്‌സിയിലെ ഐസൊലേഷന്‍ വാര്‍ഡ്  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

0

വളവന്നൂര്‍ സിഎച്ച്‌സിയിലെ ആധുനിക സൗകര്യങ്ങളോടുകൂടിയ ഐസൊലേഷന്‍ വാര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.    കോഴിക്കോട് എസ്‌കെ പൊറ്റക്കാട് ഹാളില്‍ കോഴിക്കോട് കുതിരവട്ടം ഗവ. മാനസികാരോഗ്യ കേന്ദ്രത്തില്‍ നിര്‍മിച്ചതും സംസ്ഥാനമൊട്ടാകെ പൂര്‍ത്തീകരിച്ച മറ്റ് ഒന്‍പത് ഐസൊലേഷന്‍ വാര്‍ഡുകളുടേയും  ഉദ്ഘാടനവുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍  നിര്‍വഹിച്ചത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സംസ്ഥാനതലത്തിലും   കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ പ്രാദേശിക തലത്തിലും അധ്യക്ഷത വഹിച്ചു.

വളവന്നൂര്‍ സിഎച്ച്‌സിയിലെ ഐസൊലേഷന്‍ വാര്‍ഡ്  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു Isolation Ward at Valavannoor CHC Chief Minister inaugurated

എം.എല്‍.എ ഫണ്ടില്‍ നിന്നും  കിഫ്ബി ഫണ്ടില്‍ നിന്നുമായി 1.79 കോടി രൂപ ചെലവഴിച്ചാണ് 10 കിടക്കുകളുള്ള വളവന്നൂര്‍ സിഎച്ച്‌സിയിലെ ഐസൊലേഷന്‍ വാര്‍ഡ് നിര്‍മിച്ചിരിക്കുന്നത്. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സല്‍മ, വളവന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സി നജ്മത്,  സ്ഥിരം സമിതി ചെയര്‍മാന്‍ നിയാസ്, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോക്ടര്‍ ഫിറോസ്ഖാന്‍, ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ തസീദ, സൈനബ ചേനാത്ത്, കരീം കൊണ്ടാരത്ത്, ഡി.പി.എം ഡോക്ടര്‍ അനൂപ്,  ഡോക്ടര്‍ അഹമ്മദ് കുട്ടി എന്നിവര്‍ പങ്കെടുത്തു.

വളവന്നൂര്‍ സിഎച്ച്‌സിയിലെ ഐസൊലേഷന്‍ വാര്‍ഡ്  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു Isolation Ward at Valavannoor CHC Chief Minister inaugurated

ഓരോ നിയോജക മണ്ഡലത്തിലുമുള്ള ഒരാശുപത്രിയില്‍ 10 കിടക്കകളുള്ള ഐസോലേഷന്‍ വാര്‍ഡാണ് സജ്ജമാക്കുന്നത്.  കോവിഡ് പോലെയുള്ള മഹാമാരികളും മറ്റ്പകര്‍ച്ചവ്യാധികളും നേരിടുന്നതിന് ആരോഗ്യമേഖലയെ കൂടുതല്‍ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് എല്ലാ നിയോജക മണ്ഡലങ്ങളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറക്കുന്നത്. ആദ്യഘട്ടത്തില്‍ നിര്‍മാണത്തിനായി അനുമതി നല്‍കിയ 90 ആശുപത്രികളിലെ 10 എണ്ണത്തിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.
Content Highlights: Isolation Ward at Valavannoor CHC
Chief Minister inaugurated
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !