ബീച്ച് ഗെയിംസിന് ആവശകരമായ കൊടിയിറക്കം; സമാപനം മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു

0
ബീച്ച് ഗെയിംസിന് ആവശകരമായ കൊടിയിറക്കം; സമാപനം മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു | Beach Games welcome flag-off; Minister V Abdurrahiman inaugurated the closing ceremony
തീരദേശ മേഖലയിൽ ആവോളം ആവേശം നിറച്ച് താനൂർ ഒട്ടുംപുറം ബീച്ചിൽ ബീച്ച് ഗെയിംസിനു കൊടിയിറങ്ങി. രണ്ടു ദിനങ്ങളിലായി പൊന്നാനി, താനൂർ എന്നിവിടങ്ങളിൽ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ്റെയും സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെയും നിർദ്ദേശപ്രകാരം ജില്ലാ സ്‌പോർട്സ് കൗൺസിലിൻ്റെ നേതൃത്വത്തിലാണ് ബീച്ച് ഗെയിംസ് അരങ്ങേറിയത്. ഫുട്ബോൾ, വടംവലി മത്സരങ്ങളാണ് താനൂർ ഒട്ടുംപുറം ബീച്ചിൽ നടന്നത്. കബഡി, വോളിബോൾ മത്സരങ്ങൾ പൊന്നാനിയിലും അരങ്ങേറി . ഫുട്ബോൾ, വോളിബോൾ, കബഡി, വടംവലി എന്നീ ഇനങ്ങളിലായി സ്ത്രീ - പുരുഷ മത്സരങ്ങൾ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.

ഫുട്ബോൾ മത്സരത്തിൽ സാഗർ പുതിയ കടപ്പുറം, താനൂരിനെ തോൽപ്പിച്ച് ബിസ്മി യുനൈറ്റ്ഡ് പൊന്നാനി ജേതാക്കളായി. ഫൈനലിൽ കളിയുടെ മുഴുവൻ സമയവും ഇരു ടീമുകളും രണ്ട് ഗോൾ വീതമടിച്ച് തുല്യത പാലിച്ചതിനാൽ കളി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിലും തുല്യത പാലിച്ചതിനാൽ നറുക്കിട്ടാണ് വിജയികളെ തീരുമാനിച്ചത്‌. ഇരു ടീമിനും 7500 രൂപ വീതം ലഭിച്ചു.
വനിതാ വടംവലി മത്സരത്തിൽ എംഇഎസ് പൊന്നാനി ജേതാക്കളും ഓറ്റു പൊന്നാനി റണ്ണറപ്പുമായി. വിജയികൾക്ക് സംസ്ഥാന തലത്തിൽ മൽസരിക്കാൻ അവസരം ലഭിക്കും.

ബീച്ച് ഗെയിംസിന് ആവശകരമായ കൊടിയിറക്കം; സമാപനം മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു | Beach Games welcome flag-off; Minister V Abdurrahiman inaugurated the closing ceremony

വിജയികൾക്കുള്ള ട്രോഫികളും കാഷ് അവാർഡും മന്ത്രി വിതരണം ചെയ്തു. താനൂർ നഗരസഭാ ചെയർമാൻ പി പി ഷംസുദ്ധീൻ അധ്യക്ഷത വഹിച്ചു. മലപ്പുറം താനൂർ നഗരസഭ വൈസ് ചെയർപേഴ്സൺ സി.കെ സുബൈദ,ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് വി പി അനിൽകുമാർ, താനൂർ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ജയപ്രകാശ്, വാർഡ് കൗൺസിലർമാരായ നിസാം, ബഷീർ വി പി, തിരൂർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ഇജയൻ, വിവിധ പാർട്ടി പ്രതിനിധികളായ സറാർ, മമ്മു അഷ്റഫ്, ഫൈസൽ കോട്ടിൽ, ഹംസക്കോയ, മുസ്തഫ വടക്കയിൽ, ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർമാരായ പി ഹൃഷികേശ് കുമാർ, കെ.എ നാസർ, സി സുരേഷ്, കെ വത്സല, ജില്ലാ സപോർട്സ് സെക്രട്ടറി ഇൻചാർജ്ജ് യാസർ അൻസാരി, ജില്ലാ തഗ് ഓഫ് വാർ അസോസിയേഷൻ സെക്രട്ടറി സജൻദാസ്, നിഷാഖ് എന്നിവർ പങ്കെടുത്തു.

കായിക സംസ്‌കാരവും വിനോദ സഞ്ചാര മേഖലയിലെ പുത്തന്‍ സാധ്യതകളും മുന്‍നിര്‍ത്തി കായിക വികസനത്തിന് ഉണര്‍വ് നല്‍കുന്നതിനാണ് ബീച്ച് ഗെയിംസ് സംഘടിപ്പിച്ചിരിക്കുന്നത്.
Content Highlights: Beach Games welcome flag-off; Minister V Abdurrahiman inaugurated the closing ceremony
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !