കേടായ വീട്ടുപകരണങ്ങള്‍ നന്നാക്കാന്‍ ഇനി ഫ്ലിപ്പ്കാര്‍ട്ടിനെയും വിളിക്കാം

0

ഓണ്‍ലൈനില്‍ നിന്ന് എന്തെങ്കിലും വാങ്ങിയത് പണി തരുമോ എന്ന പേടി ഇനി വേണ്ട.വീട്ടുപകരണങ്ങള്‍ കേടാണോ ? എങ്കില്‍ നേരെ ഫ്ലിപ്കാര്‍ട്ടിനെ വിളിച്ചോളൂ.രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമാണ് ഫ്ലിപ്കാര്‍ട്ട്.

ഇക്കൂട്ടര്‍ ഇപ്പോള്‍ പുതിയ ബിസിനസിലേക്ക് ചുവട് വച്ചിരിക്കുകയാണ്. പല വീട്ടുപകരണങ്ങളും സ്ഥാപിക്കുക, നന്നാക്കുക, അറ്റകുറ്റപണി നടത്തുക എന്നിവയാണ് ഫ്ലിപ്കാര്‍ട്ടിന്റെ പുതിയ ബിസിനസ്. ജീവസ് (Jeeves) എന്ന പേരില്‍ ഏതാനും മാസം മുന്‍പാണ് ഇതിനോട് അനുബന്ധിച്ച്‌ കമ്ബനി പുതിയ സ്ഥാപനം തുടങ്ങിയത്. സര്‍വീസ് മേഖലയിലേക്ക് കടക്കാനായി സ്ഥാപിച്ച ഈ വിഭാഗമാണ് ഫ്ലിപ്കാര്‍ട്ടിന്റെ പുതിയ നീക്കത്തിനെ പിന്തുണക്കുക. നിലവിലെ റിപ്പോര്‍ട്ട് അനുസരിച്ച്‌ രാജ്യത്തെ 19,000 പിന്‍ കോഡുകളില്‍ ഈ സേവനം ലഭ്യമായിരിക്കും.

അര്‍ബന്‍ കമ്ബനി, മസ്റ്റര്‍ റൈറ്റ്, ഓണ്‍സൈറ്റ് ഗോ എന്നീ കമ്ബനികളാണ് ഫ്ലിപ്കാര്‍ട്ടിനെ കൂടാതെ ഈ മേഖലയിലേക്ക് കടന്നു വന്നിരിക്കുന്നത്. ഇവരോടാണ് ഫ്ലിപ്കാര്‍ട്ടിന്റെ ജിവെസ് മത്സരിക്കുന്നത്. വില്പന സമയത്ത് മാത്രമല്ല, മികച്ച സേവനം വില്പനാനന്തരവും നല്‍കണമെന്ന ചിന്തയാണ് കമ്ബനിയെ പുതിയ സേവനത്തിന് പ്രേരിപ്പിച്ചത്. ജീവസിന്റെ സേവനം ലഭ്യമാക്കുന്നത് ഫ്ലിപ്കാര്‍ട്ടിന്റെ മൊബൈല്‍ ആപ് വഴിയാണ്. ഒരു പ്രദേശത്ത് തന്നെ ഇത് ലഭ്യമാണോ എന്നറിയാന്‍ എളുപ്പമാണ്. ഓരോ സ്ഥലത്തെയും പിന്‍കോഡുകള്‍ പരിശോധിച്ചു നോക്കിയാല്‍ മതിയാകും. ഇങ്ങനെ സര്‍വീസ് ചെയ്‌തെടുക്കുന്ന ഉപകരണങ്ങള്‍ക്ക് സര്‍വീസ് ഗ്യാരന്റിയും ഉണ്ടാകുമെന്നാണ് ജിവസിന്റെ മേധാവി നിപുന്‍ ശര്‍മ്മ അറിയിച്ചത്. രാജ്യത്തെമ്ബാടുമായി 300 വാക്-ഇന്‍ സര്‍വീസ് സെന്ററുകള്‍ കമ്ബനിക്ക് ഉണ്ട്. ആയിരത്തിലേറെ സര്‍വീസ് പാര്‍ട്ണര്‍മാരും പരിശീലനം നേടിയ എകദേശം 9,000 എന്‍ജിനീയര്‍മാരും ഇവരെ കൂടാതെ തന്നെ കമ്ബനിയിലുണ്ട്. ഇത് 400 നഗരങ്ങളിലായി ആണ് ലഭ്യമാക്കിയിരുന്നത്. നിലവില്‍ പുതിയ തുടക്കത്തോടെ ആ സേവനം കൂടിയാണ് വികസിച്ചിരിക്കുന്നത്.
Content Highlights: You can now call Flipkart to repair damaged appliances
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !